ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ കണക്റ്റിവിറ്റിയിലും ടെലികോം മേഖലയിലും ഉണ്ടായ മുന്നേറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ പത്താം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026ലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഒക്ടോബര്‍ 7 മുതല്‍ 10 വരെ ന്യൂഡല്‍ഹിയിലെ യശോഭൂമിയിലാണ് നടക്കുന്നത്. 2022ല്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ വേദിയില്‍ രാജ്യത്ത് 5ജി സേവനത്തിന് തുടക്കമിട്ടത് പ്രധാനമന്ത്രി അനുസ്മരിച്ചു. തുടര്‍ന്ന് സേവനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവില്‍ 5.5 ലക്ഷത്തിലധികം 5ജി ബേസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജ്യത്തെ എല്ലാ ജില്ലകളിലും 5ജി എത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് ടെലികോം, മൊബൈല്‍ കണക്റ്റിവിറ്റി സംവിധാനങ്ങള്‍ വഹിച്ച നിര്‍ണായക പങ്കും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ കണക്റ്റിവിറ്റിയുടെ സഹായത്തോടെ കുട്ടികള്‍ക്ക് പഠനം തുടരാനും കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും പരസ്പരം ബന്ധം നിലനിര്‍ത്താനും റിമോട്ട് വര്‍ക്ക് സാധ്യമാക്കാനും കഴിഞ്ഞു. സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ഡിജിറ്റല്‍ ശൃംഖലകള്‍ സഹായകമായെന്ന് അദ്ദേഹം പറഞ്ഞു. പി.എം.-കിസാന്‍ സമ്മാന്‍ നിധി പദ്ധതിയും പ്രധാനമന്ത്രി ഉദാഹരണമായി പരാമര്‍ശിച്ചു. കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം അക്കൗണ്ടിലെത്തുമ്പോള്‍ മൊബൈല്‍ ഫോണിലൂടെ അറിയിപ്പ് ലഭിക്കുന്നത് സാങ്കേതികവിദ്യ സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ സുതാര്യവും സൗകര്യപ്രദവുമാക്കിയതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിലൂടെ യാത്രയും കാത്തിരിപ്പും ചെലവും കുറയ്‌ക്കാനും ദൈനംദിന ജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കാനും സാങ്കേതികവിദ്യ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിദൂര മേഖലകളില്‍ കൂടുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനും ഫൈബര്‍ നെറ്റ്വര്‍ക്ക് വിപുലീകരിക്കുന്നതിനും മൊബൈല്‍ ഡാറ്റ കൂടുതല്‍ താങ്ങാനാകുന്ന രീതിയില്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്ക് ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഡിജിറ്റല്‍ ആവാസവ്യവസ്ഥ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ‘സ്‌കെയില്‍ വിത്തൗട്ട് ബൗണ്ടറീസ്’ എന്നതാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2026ന്റെ പ്രമേയം. 5ജി, 6ജി, എഐ നെറ്റ്വര്‍ക്കുകള്‍, സെമികണ്ടക്ടര്‍, സൈബര്‍ സുരക്ഷ, ക്വാണ്ടം കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകള്‍ക്കാണ് ഇത്തവണ പ്രധാനമായും ശ്രദ്ധ നല്‍കുന്നത്.