5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2026, 12:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ കണക്റ്റിവിറ്റിയിലും ടെലികോം മേഖലയിലും ഉണ്ടായ മുന്നേറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ പത്താം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026ലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഒക്ടോബര്‍ 7 മുതല്‍ 10 വരെ ന്യൂഡല്‍ഹിയിലെ യശോഭൂമിയിലാണ് നടക്കുന്നത്. 2022ല്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ വേദിയില്‍ രാജ്യത്ത് 5ജി സേവനത്തിന് തുടക്കമിട്ടത് പ്രധാനമന്ത്രി അനുസ്മരിച്ചു. തുടര്‍ന്ന് സേവനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവില്‍ 5.5 ലക്ഷത്തിലധികം 5ജി ബേസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജ്യത്തെ എല്ലാ ജില്ലകളിലും 5ജി എത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് ടെലികോം, മൊബൈല്‍ കണക്റ്റിവിറ്റി സംവിധാനങ്ങള്‍ വഹിച്ച നിര്‍ണായക പങ്കും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ കണക്റ്റിവിറ്റിയുടെ സഹായത്തോടെ കുട്ടികള്‍ക്ക് പഠനം തുടരാനും കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും പരസ്പരം ബന്ധം നിലനിര്‍ത്താനും റിമോട്ട് വര്‍ക്ക് സാധ്യമാക്കാനും കഴിഞ്ഞു. സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ഡിജിറ്റല്‍ ശൃംഖലകള്‍ സഹായകമായെന്ന് അദ്ദേഹം പറഞ്ഞു. പി.എം.-കിസാന്‍ സമ്മാന്‍ നിധി പദ്ധതിയും പ്രധാനമന്ത്രി ഉദാഹരണമായി പരാമര്‍ശിച്ചു. കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം അക്കൗണ്ടിലെത്തുമ്പോള്‍ മൊബൈല്‍ ഫോണിലൂടെ അറിയിപ്പ് ലഭിക്കുന്നത് സാങ്കേതികവിദ്യ സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ സുതാര്യവും സൗകര്യപ്രദവുമാക്കിയതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിലൂടെ യാത്രയും കാത്തിരിപ്പും ചെലവും കുറയ്‌ക്കാനും ദൈനംദിന ജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കാനും സാങ്കേതികവിദ്യ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിദൂര മേഖലകളില്‍ കൂടുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനും ഫൈബര്‍ നെറ്റ്വര്‍ക്ക് വിപുലീകരിക്കുന്നതിനും മൊബൈല്‍ ഡാറ്റ കൂടുതല്‍ താങ്ങാനാകുന്ന രീതിയില്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്ക് ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഡിജിറ്റല്‍ ആവാസവ്യവസ്ഥ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ‘സ്‌കെയില്‍ വിത്തൗട്ട് ബൗണ്ടറീസ്’ എന്നതാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2026ന്റെ പ്രമേയം. 5ജി, 6ജി, എഐ നെറ്റ്വര്‍ക്കുകള്‍, സെമികണ്ടക്ടര്‍, സൈബര്‍ സുരക്ഷ, ക്വാണ്ടം കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകള്‍ക്കാണ് ഇത്തവണ പ്രധാനമായും ശ്രദ്ധ നല്‍കുന്നത്.

Tags: Narendra Modipm kisandigital transformation5g technology
Share
Tweet
SendShare

More News from this section

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Latest News

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies