വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

2009ലെ ഫോർട്ട് ഹുഡ് വെടിവയ്പ്പിൽ 13 പേരെ കൊലപ്പെടുത്തുകയും 32 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത നിദാൽ മാലിക് ഹസന്റെ വധശിക്ഷ ഡിസംബർ 3ന്; വധശിക്ഷ പെന്റഗൺ ലൈവ് സ്ട്രീം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2026, 10:19 am IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടൺ: വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ തീരുമാനം ആഗോളതലത്തിൽ ചർച്ചയാകുന്നു. 2009ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സൈനികത്താവളത്തിൽ 13 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് നടത്തിയ നിദാൽ മാലിക് ഹസന്റെ വധശിക്ഷയാണ് തത്സമയം സംപ്രേഷണം ചെയ്യുക. ഡിസംബർ 3ന് ഫോർട്ട് ഹുഡിൽ ഫയറിങ് സ്ക്വാഡിലാണ് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 65 വർഷത്തിലേറെയായി അമേരിക്കൻ സൈന്യത്തിൽ നടന്നിട്ടില്ലാത്ത വധശിക്ഷാ നടപടിക്ക് മുന്നോടിയായാണ് പുതിയ തീരുമാനം.

വധശിക്ഷ പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന രീതിയിലായിരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വധശിക്ഷ ലൈവ് സ്ട്രീം ചെയ്യുമെന്ന് പെന്റഗൺ വ്യാഴാഴ്ച സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

വധശിക്ഷ നടപ്പാക്കുന്ന രീതിയെക്കുറിച്ചും അത് പൊതുജനങ്ങൾക്കായി സംപ്രേഷണം ചെയ്യുന്നതിന്റെ നിയമപരവും ധാർമികവുമായ വശങ്ങളെക്കുറിച്ചും തീരുമാനം പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ടെന്നസിയിൽ ക്രിസ്റ്റ പൈക്കിന്റെ  കുത്തിവയ്പ്പ് വഴിയുള്ള വധശിക്ഷ പരാജയപ്പെട്ടതിനെത്തുടർന്ന് അമേരിക്കയിലെ വധശിക്ഷാ നടപടികൾ വീണ്ടും വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് പുതിയ നീക്കം.

വധശിക്ഷ വൈകിപ്പിക്കാൻ നിയമവഴികൾ തേടാം
വധശിക്ഷയുടെ നിയമസാധുത ചോദ്യം ചെയ്ത് ഹേബിയസ് കോർപ്പസ് ഹർജി ഉൾപ്പെടെയുള്ള നിയമനടപടികൾ ഹസന് സ്വീകരിക്കാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി വധശിക്ഷ നടപ്പാക്കുന്നത് ഗണ്യമായി വൈകിയേക്കാം. സൈനിക നിയമത്തിൽ വിദഗ്ധനായ യേൽ സർവകലാശാലയിലെ യൂജിൻ ആർ. ഫിഡെൽ, നിയമനടപടികൾ നിലവിലെ ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കുന്നതുവരെ നീണ്ടുപോകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി.

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്നത് ശിക്ഷാനടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുമെന്നാണ് ചില നിയമവിദഗ്ധരുടെ അഭിപ്രായം. അതേസമയം, പ്രതിയുടെ അന്തസ്സ്, പൊതുജനങ്ങൾക്ക് ദൃശ്യമാക്കുന്നതിന്റെ ഉദ്ദേശ്യം, ഇത്തരം സംപ്രേഷണത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിവ സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

2009ലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 13 പേർ
2009 നവംബർ 5നാണ് ഫോർട്ട് ഹുഡ് സൈനികത്താവളത്തിൽ അമേരിക്കൻ സൈനികനായിരുന്ന നിദാൽ മാലിക് ഹസൻ വെടിവയ്പ്പ് നടത്തിയത്. സൈനികർ വാക്സിനേഷനും വിന്യാസത്തിനുമുള്ള മെഡിക്കൽ പരിശോധനകൾക്കുമായി കാത്തുനിന്നിരുന്ന കെട്ടിടത്തിലേക്ക് പ്രവേശിച്ച ഹസൻ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അന്ന് സൈന്യത്തിൽ മേജർ പദവിയിലായിരുന്ന ഹസൻ സൈനിക മനഃശാസ്ത്രവിദഗ്ധനായിരുന്നു. 2013ലെ വിചാരണയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വധശിക്ഷ വിധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അരയ്‌ക്കു താഴെ തളർന്ന ഹസൻ ഇപ്പോൾ വീൽചെയറിലാണ് സഞ്ചരിക്കുന്നത്.

വിചാരണയ്‌ക്കിടെ അഭിഭാഷകരെ ഒഴിവാക്കി സ്വയം കേസ് വാദിച്ച ഹസൻ, താനാണ് വെടിവയ്പ്പ് നടത്തിയതെന്ന് ജൂറിക്ക് മുന്നിൽ സമ്മതിച്ചിരുന്നു. വധശിക്ഷയിലൂടെ രക്തസാക്ഷിയാകാൻ ആഗ്രഹിക്കുന്നതായി മാനസികാരോഗ്യ വിദഗ്ധരോട് പറഞ്ഞിരുന്നതായും വിചാരണക്കാലത്ത് പുറത്തുവന്ന രേഖകൾ സൂചിപ്പിച്ചിരുന്നു.

1961ലായിരുന്നു അവസാന സൈനിക വധശിക്ഷ
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഫയറിങ് സ്ക്വാഡ് ഉപയോഗിച്ച് സൈനികനെ വധിച്ചിട്ടില്ലെന്നാണ് ഹെഗ്സെത്ത് വ്യക്തമാക്കിയത്. എന്നാൽ അമേരിക്കൻ സൈന്യത്തിലെ അവസാന വധശിക്ഷ 1961 ഏപ്രിൽ 13നായിരുന്നു. അന്ന് ആർമി പ്രൈവറ്റ് ജോൺ ബെന്നറ്റിനെ തൂക്കിലേറ്റുകയായിരുന്നു.

അതേസമയം, വധശിക്ഷ സംബന്ധിച്ച അറിയിപ്പ് നൽകുമ്പോൾ ഹസന് അഭിഭാഷകന്റെ സാന്നിധ്യം ഉറപ്പാക്കിയില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇത് സൈനിക ചട്ടങ്ങളുടെ ലംഘനമാണെന്ന് ഹസനെ നേരത്തെ പ്രതിനിധീകരിച്ച അഭിഭാഷകൻ ജോൺ ഗാലിഗൻ ആരോപിച്ചു. എന്നാൽ, അഭിഭാഷകരെ ബന്ധപ്പെടാൻ  എല്ലാ ശ്രമങ്ങളും നടത്തിയെന്നും ചട്ടങ്ങൾ പാലിച്ചെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.

 

Tags: pentagonpete hegsethfiring squad executionFort Hood shooting 2009death penalty USADecember 3 execution
Share
Tweet
SendShare

More News from this section

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

Latest News

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies