2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2026, 05:30 pm IST
Facebook
Twitter
WhatsAppTelegram

സ്റ്റോക്ക്‌ഹോം: 2026ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരിയും കവയിത്രിയുമായ ആന്‍ കാര്‍സണിന്. ക്ലാസിക്കല്‍ പാരമ്പര്യവുമായി സര്‍ഗാത്മകമായ സംഭാഷണത്തിലേര്‍പ്പെട്ട് സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങള്‍ സൃഷ്ടിച്ച ധീരവും നൂതനവുമായ രചനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സ്വീഡിഷ് അക്കാഡമി അറിയിച്ചു.

കവിത, ഗദ്യം, സംഭാഷണം, വിവര്‍ത്തനം തുടങ്ങി വ്യത്യസ്ത സാഹിത്യരൂപങ്ങളുടെ അതിരുകള്‍ മറികടക്കുന്ന രചനാശൈലിയാണ് ആന്‍ കാര്‍സണിന്റേത്. പുരാതന ഗ്രീക്ക്, റോമന്‍ സാഹിത്യത്തിലെ പ്രമേയങ്ങളും കഥാപാത്രങ്ങളും അവരുടെ രചനകളില്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പുരാതന ഗ്രീക്ക് സാഹിത്യത്തിന്റെ വിവര്‍ത്തക എന്ന നിലയിലും കാര്‍സണ്‍ ശ്രദ്ധേയയാണ്. സാഫോയുടെ കവിതകളെ ആസ്പദമാക്കിയ ‘If Not, Winter’, സോഫോക്ലിസിന്റെ ‘Electra’, ‘Antigone’, യൂറിപ്പിഡീസിന്റെ ‘Bakkhai’ തുടങ്ങിയ കൃതികളുടെ വിവര്‍ത്തനങ്ങള്‍ അവരുടെ ശ്രദ്ധേയമായ രചനകളില്‍ ഉള്‍പ്പെടുന്നു.

കവിതയും ഗദ്യവും സമന്വയിപ്പിക്കുന്ന രചനകളാണ് കാര്‍സണിന്റെ സവിശേഷത. ‘Autobiography of Red’, ‘Men in the Off Hours’, ‘Norma Jeane Baker of Troy’ തുടങ്ങിയ കൃതികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പുരാതന സാഹിത്യത്തിലെ ആശയങ്ങളെ സമകാലിക രൂപങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്നതാണ് അവരുടെ രചനകളുടെ പ്രധാന സവിശേഷത.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കാര്‍സണിന് 2026ലെ സാഹിത്യ നൊബേല്‍ സമ്മാനമായി 120 ലക്ഷം സ്വീഡിഷ് ക്രോണര്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം സാഹിത്യ നൊബേല്‍ ലഭിച്ചത് ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കായിക്കായിരുന്നു.

Tags: LiteratureNOBEL PRIZEanne carson
Share
Tweet
SendShare

More News from this section

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

Latest News

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies