കൊച്ചി: കൊച്ചിയിൽ കാറുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ സ്കൂട്ടറിൽ ഇടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള റോഡിൽ അത്താണി ജംഗ്ഷനു സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരായ ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്.
പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. ബിഎംഡബ്ല്യു കാറും മിനി കൂപ്പറും തമ്മിൽ മത്സരയോട്ടം നടത്തുന്നതിനിടെ മിനി കൂപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നീരജ് ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്താണ് അപകടമുണ്ടായത്.
ഇഹ സിഡൈൻസ് എന്ന വെഡ്ഡിംഗ് കമ്പനിയുടെ ഉടമയുടെ മകൻ സുഹൈൽ സജീവാണ് മിനി കൂപ്പർ ഓടിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നും സംശയമുണ്ട്.