കൊച്ചി: സൗദി അറേബ്യയിലെ സംഘർഷത്തെത്തുടർന്ന് കേരളത്തിൽ നിന്നുള്ള ഗൾഫ് വിമാന സർവീസുകൾക്ക് തടസ്സം. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതും അവിടേക്ക് എത്തുന്നതുമായ പത്ത് സർവീസുകൾ റദ്ദാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തെത്തുടർന്നാണ് വിമാന സർവീസുകളെ ബാധിച്ചത്. ഒക്ടോബർ 11 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ കൊച്ചിയിൽ നിന്നുള്ളതും കൊച്ചിയിലേക്കുള്ളതുമായ സർവീസുകളെയാണ് റദ്ദാക്കൽ ബാധിച്ചത്.
ഇന്ന് റദ്ദാക്കിയ ഫ്ലൈറ്റുകൾ ഇവയാണ് –
ഫ്ലൈനാസ്: കൊച്ചി–റിയാദ്–കൊച്ചി (XY 399/400)
എയർ ഇന്ത്യ എക്സ്പ്രസ്: ദോഹ–കൊച്ചി (IX 476), കൊച്ചി–ദോഹ (IX 475)
അക്കാസ എയർ: കൊച്ചി–റിയാദ് (QP 523), കൊച്ചി–ജിദ്ദ (QP 550)
ഇൻഡിഗോ: കൊച്ചി–റാസൽഖൈമ (6E 1517)
അക്കാസ എയറിന്റെ ജിദ്ദ–കൊച്ചി (QP 551), റിയാദ്–കൊച്ചി (QP 524), കൊച്ചി–റിയാദ് (QP 523) സർവീസുകളും റദ്ദാക്കിയതായി വിവരമുണ്ട്.
തിങ്കളാഴ്ച റദ്ദാക്കിയത്
അക്കാസ എയർ- ജിദ്ദ-കൊച്ചി (QP 551)
അക്കാസ എയർ- റിയാദ്-കൊച്ചി (QP 524)
അക്കാസ എയർ- കൊച്ചി-റിയാദ് (QP 523) എന്നിവ
കരിപ്പൂരിൽ മൂന്ന് സർവീസുകൾ റദ്ദാക്കി
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്കുള്ള മൂന്ന് സർവീസുകളാണ് റദ്ദാക്കിയത്. സൗദി എയർലൈൻസ് SV713: രാവിലെ 9.55-ന് പുറപ്പെടേണ്ടിയിരുന്ന സർവീസ്
ഫ്ലൈനാസ് XY 328: രാവിലെ 9.10-ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന സർവീസ്
എയർ ഇന്ത്യ എക്സ്പ്രസ് IX 321: രാത്രി 8.15-ന് പുറപ്പെടേണ്ടിയിരുന്ന സർവീസ്
സർവീസുകൾ റദ്ദാക്കിയതോടെ സൗദിയിലേക്കും ഗൾഫ് മേഖലയിലേക്കും യാത്ര ചെയ്യാനിരുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈനുകളുമായി ബന്ധപ്പെട്ട് പുതുക്കിയ വിവരങ്ങൾ ഉറപ്പാക്കണം. വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങളുണ്ടാകാമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും വിമാനത്താവള അധികൃതർ നിർദേശിച്ചു.