കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍വകലാശാലാ ഹോസ്റ്റലിലെ കുളിമുറിയില്‍ മുതലയെ കണ്ടെത്തിയത് വിദ്യാര്‍ത്ഥികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ചന്ദ്രശേഖര്‍ ആസാദ് കാര്‍ഷിക സാങ്കേതിക സര്‍വകലാശാലയിലെ വരുണ ബോയ്‌സ് ഹോസ്റ്റലിലാണ് വെള്ളിയാഴ്ച രാത്രി സംഭവം. ഒടുവില്‍ ഓള്‍ ഇന്ത്യ സ്‌നേക്ക് അവയര്‍നെസ് അസോസിയേഷന്റെ ഇടപെടലിലൂടെയാണ് മുതലയെ സുരക്ഷിതമായി പിടികൂടി മൃഗശാല അധികൃതര്‍ക്ക് കൈമാറിയത്. കുളിമുറിയില്‍ മുതലയെ കണ്ട വിദ്യാര്‍ത്ഥി ഉടന്‍ തന്നെ മറ്റു വിദ്യാര്‍ത്ഥികളെ വിവരമറിയിച്ചു. തുടര്‍ന്ന് സര്‍വകലാശാലാ അധികൃതരെയും വിവരം അറിയിച്ചു.
മുതലയെ നീക്കം ചെയ്യുന്നതിനായി വനംവകുപ്പിന്റെയും മൃഗശാല അധികൃതരുടെയും സഹായം തേടിയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും ബന്ധപ്പെട്ട സംഘം എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ മുതലയെ സുരക്ഷിതമായി നിയന്ത്രിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചു. ഇതിനിടെയാണ് മുതല ഒരു ചവറ്റുകുട്ടിയില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഗൂഗിള്‍ വഴി ഓള്‍ ഇന്ത്യ സ്‌നേക്ക് അവയര്‍നെസ് അസോസിയേഷനുമായി ബന്ധപ്പെടുകയായിരുന്നു. വിവരം ലഭിച്ചയുടന്‍ സംഘടനയുടെ ജീവനക്കാര്‍ ഹോസ്റ്റലിലെത്തി മുതലയെ രക്ഷപ്പെടുത്തി മൃഗശാല അധികൃതര്‍ക്ക് കൈമാറി. മുതല സര്‍വകലാശാലാ ക്യാമ്പസില്‍ എത്തിയതെങ്ങനെയെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ക്യാമ്പസിലൂടെ കടന്നുപോകുന്ന മൃഗശാലയുടെ അഴുക്കുചാല്‍ വഴിയായിരിക്കാം മുതല ഹോസ്റ്റലില്‍ എത്തിയതെന്നാണ് സംശയം. എന്നാല്‍ ഇക്കാര്യം അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുതല ക്യാമ്പസിലേക്ക് കടന്നുവന്ന വഴികള്‍ കണ്ടെത്തുകയും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. മുതലയെ മൃഗശാല അധികൃതര്‍ക്ക് കൈമാറിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി.