തിരുവനന്തപുരം: നെടുമങ്ങാട് വാളിക്കോട് സംസം ഹോട്ടലില്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. അല്‍ഫാം തയ്യാറാക്കുന്ന അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടരുകയായിരുന്നു. അടുക്കളയില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ബഹളംവച്ചതോടെ ഹോട്ടലിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. പ്രദേശമാകെ പുക ഉയര്‍ന്നതോടെ നാട്ടുകാരും ആശങ്കയിലായി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
വിവരമറിഞ്ഞ് നെടുമങ്ങാട് അഗ്‌നിരക്ഷാസേന ഉടന്‍ സ്ഥലത്തെത്തി. ഹോട്ടലിന്റെ മുന്‍വശത്തുനിന്ന് വെള്ളം പമ്പ് ചെയ്ത് തീ കൂടുതല്‍ പടരുന്നത് തടഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആളപായവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.