ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണവുമായി (എസ്ഐആര്‍) ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എസ്ഐആറിനെ എതിര്‍ക്കുന്നതിലൂടെ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജനപിന്തുണയെ ചോദ്യം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തിന് പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം. അനധികൃത കുടിയേറ്റക്കാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താനാണോ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് ഷാ ചോദിച്ചു.
അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എസ്ഐആറിനെതിരായ വിമര്‍ശനമെന്നും അദ്ദേഹം ആരോപിച്ചു. ഈ രാഷ്‌ട്രീയ തന്ത്രം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. കെട്ടിച്ചമച്ച മാധ്യമ പരിപാടികളിലൂടെയും അസത്യപ്രചാരണങ്ങളിലൂടെയും ജനങ്ങളുടെ വിശ്വാസം നേടാനാകില്ലെന്ന് അമിത് ഷാ പറഞ്ഞു. 1985നുശേഷം ഗുജറാത്തില്‍ ഒരു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വിജയിക്കാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് എസ്ഐആര്‍ നടപ്പാക്കിയതെന്നും അതിനാല്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് എസ്ഐആറിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും അമിത് ഷാ പറഞ്ഞു. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കനത്ത തോല്‍വി നേരിടേണ്ടിവരുമെന്ന് അദ്ദേഹം പ്രവചിച്ചു. ബിജെപിക്കും എന്‍ഡിഎയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ശക്തമായ ജനപിന്തുണയുണ്ടെന്നും തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ കാരണങ്ങള്‍ പരിശോധിച്ച് രാഹുല്‍ ഗാന്ധി ആത്മപരിശോധന നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.