ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2026, 10:15 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഒഡിഷയില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികളെ ബെംഗളൂരുവില്‍ പൊലീസ് പിടികൂടി. അന്താരാഷ്‌ട്ര വിപണിയില്‍ മൂന്ന് കോടിയിലധികം രൂപ വിലവരുന്ന കഞ്ചാവാണ് കുമ്പളഗോഡ് പൊലീസ് പിടിച്ചെടുത്തത്. ഇടുക്കിയിലെ കുമാരമംഗലത്തേക്ക് കഞ്ചാവ് കൊണ്ടുപോകാനായിരുന്നു പ്രതികളുടെ നീക്കമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മലയാളികളായ വിഷ്ണു, ചാന്ദ് പാഷ എന്നിവരെയാണ് കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. കടത്തിന് ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 3.17 കോടി രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.

ഒഡിഷയില്‍ നിന്ന് ഇന്നോവ കാറില്‍ വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഞായറാഴ്ചയാണ് പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് കമ്പിപുരയിലെ ഈദ്ഗാഹ് ഗ്രൗണ്ടിന് സമീപം നിരീക്ഷണം ശക്തമാക്കി. തിങ്കളാഴ്ച അവിടെയെത്തിയ കാര്‍ പൊലീസ് സംഘം വളഞ്ഞ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഒക്ടോബര്‍ ആറിന് ബെംഗളൂരുവിലെത്തിയ പ്രതികള്‍ ആര്‍ടി നഗറില്‍ നിന്ന് വാടകയ്‌ക്കെടുത്ത കാറുമായി ഒഡിഷയിലേക്ക് പോയതായാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച ബെംഗളൂരുവില്‍ തിരിച്ചെത്തിയ ഇരുവരും ബൊമ്മസാന്ദ്രയില്‍ താമസിച്ചശേഷം തിങ്കളാഴ്ച കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

സൗത്ത്-വെസ്റ്റ് ഡിവിഷന്‍ ഡിസിപി സൗമ്യലത എസ്.കെ., കെങ്കേരി എസിപി സത്യവതി കെ.എസ്. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടര്‍നടപടികളും. സംഭവത്തില്‍ കുമ്പളഗോഡ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഒഡിഷയില്‍നിന്ന് ആരില്‍നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും കേരളത്തില്‍ കടത്തിന് പിന്നില്‍ കൂടുതല്‍ ഇടനിലക്കാരുണ്ടോയെന്നും അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: bangaloreGANJA SEIZEDmalayali arrested
Share
Tweet
SendShare

More News from this section

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

Latest News

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies