ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തുന്നതിനുള്ള വിലക്ക് ലംഘിച്ച് സമരത്തിനെത്തിയ സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ഇരുവരുടെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തകസംഘം ജന്തര്‍മന്തറിലെത്തിയത്. അറസ്റ്റിലായ നേതാക്കളെ ഇതുവരെ വിട്ടയച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജന്തര്‍മന്തറില്‍ സമരം അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സംഭവം. പ്രദേശം അടച്ചിട്ടിരിക്കുകയായിരുന്നെങ്കിലും ഒരു ഗേറ്റ് ചാടിക്കടന്നാണ് സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും നേതൃത്വത്തിലുള്ള ചെറിയ സംഘം അകത്തുകയറിയത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പിന്നാലെ പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സാധാരണയായി അറസ്റ്റിന് പിന്നാലെ വിട്ടയക്കാറുണ്ടെങ്കിലും ഇത്തവണ നേതാക്കളെ വിട്ടയച്ചിട്ടില്ലെന്നാണ് വിവരം. അഭിഭാഷകരെ കാണാന്‍ ഡല്‍ഹി പൊലീസ് അനുവദിക്കുന്നില്ലെന്ന് അഭിജിത് ദീപ്‌കെ ആരോപിച്ചു. സമരത്തിന് വിലക്കുള്ള പ്രദേശത്ത് അനുമതിയില്ലാതെ പ്രവേശിച്ച് പ്രതിഷേധിക്കാന്‍ ശ്രമിച്ചതാണ് നടപടിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ പൊലീസിന്റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

Share