'ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2026, 11:59 am IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനും പ്രതിപക്ഷ ഇൻഡി സഖ്യത്തിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബംഗ്ലാദേശിൽ 2024 ജൂലൈയിൽ നടന്ന ഇസ്ലാമിക കലാപത്തെ തുടർന്ന് ഷെയ്ഖ് ഹസീന സർക്കാരിന് അധികാരം നഷ്ടപ്പെട്ടതിന് സമാനമായ ഭരണമാറ്റമാണ് ഇന്ത്യയിൽ പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഖ്‌നൗവിൽ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ (SIR) നടപടിക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും നടക്കുന്ന പ്രതിഷേധങ്ങളെ പരാമർശിച്ചായിരുന്നു വിമർശനം.

ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയുടെ ബംഗ്ലാദേശ് കലാപത്തെ കുറിച്ചുള്ള പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയ രാജ്‌നാഥ് സിംഗ്, ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുമാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് ആരോപിച്ചു.

രാജ്യത്തെ യുവാക്കളുടെ ഊർജം കലാപത്തിനും അരാജകത്വത്തിനും ഉപയോഗപ്പെടുത്താനാണ് കോൺഗ്രസും സഖ്യകക്ഷികളും ശ്രമിക്കുന്നത്. ജനാധിപത്യം അരാജകത്വം സൃഷ്ടിക്കാനോ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനോ ഉള്ള അനുമതിയല്ലെന്ന് രാഹുലിനെയും സഹപ്രവർത്തകരെയും ഓർമിപ്പിക്കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു.

നിയമവ്യവസ്ഥയെ മാനിക്കേണ്ടത് രാജ്യത്ത് ക്രമസമാധാനം നിലനിർത്താൻ അനിവാര്യമാണ്. രാഷ്‌ട്രീയ താൽപര്യങ്ങൾക്കായി ജനാധിപത്യ സ്ഥാപനങ്ങളെ ബലികഴിക്കാനാവില്ല. വിഷയത്തിൽ സുപ്രീംകോടതി നടത്തിയ പരാമർശങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

1975ൽ ഇന്ദിരാ സർക്കാർ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെയും 1984ലെ കലാപങ്ങളെയും പരാമർശിച്ച രാജ്‌നാഥ് സിംഗ്, ഇവ കോൺഗ്രസിന്റെ പൊറുക്കാനാകാത്ത തെറ്റുകളാണെന്നും ഓർമിപ്പിച്ചു. രാമഭക്തരുടെയും കർസേവകരുടെയും മരണങ്ങൾക്ക് ഉത്തരവാദികളായവരെ പിന്തുണച്ച് 1990ൽ സർക്കാർ നിലനിർത്തിയതും കോൺഗ്രസിന്റെ മറ്റൊരു തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

1993ൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രണ്ട് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ച നടപടിയും രാജ്‌നാഥ് സിംഗ് ഉന്നയിച്ചു. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി, തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീൻ ചൗളയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് രാഷ്‌ട്രപതിക്ക് കത്തയച്ചിരുന്നു. എന്നാൽ കോൺഗ്രസ് ചൗളയെ സംരക്ഷിച്ചു. പിന്നീട് ചൗള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായത് നെഹ്‌റു-ഗാന്ധി കുടുംബവുമായുള്ള അടുപ്പം കാരണമാണെന്നാണ് രാജ്‌നാഥ് സിംഗിന്റെ പറഞ്ഞു.

 

Tags: rajnath singhChief Election CommissionerGyanesh KumarCongress INDIA blocBangladesh regime changeSIR voter revision
Share
Tweet
SendShare

More News from this section

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

Latest News

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies