കൊച്ചി: സംസ്ഥാനത്ത് നവംബര് 3 മുതല് സ്വകാര്യ ബസുകള് അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസ് ചാര്ജ് വര്ധിപ്പിക്കുക, വിദ്യാര്ഥികളുടെ കണ്സഷന് നിരക്ക് ഉയര്ത്തുക, പ്രിയദര്ശിനി പദ്ധതി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് സമരം. കൊച്ചിയില് നടത്തിയ വാര്ത്താസമ്മേളനത്തില് ആറ് ബസുടമ സംഘടനകള് ഉള്പ്പെട്ട സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യത്തില് സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നാണ് ഉടമകളുടെ പ്രധാന ആരോപണം. പ്രിയദര്ശിനി പദ്ധതി നടപ്പാക്കിയതോടെ നാലുമാസത്തിനിടെ 800 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സംഘടനകളുടെ അവകാശവാദം. ഈ നഷ്ടം പരിഹരിക്കാന് ബസുടമകള്ക്ക് പ്രത്യേക ആനുകൂല്യങ്ങള് പ്രഖ്യാപിക്കണമെന്നും അവര് ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകളുടെ മിനിമം ചാര്ജ് 20 രൂപയായി ഉയര്ത്തണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം. വിദ്യാര്ഥികളുടെ കണ്സഷന് നിരക്ക് 10 രൂപയാക്കണമെന്നും ഉടമകള് ആവശ്യപ്പെടുന്നു. വിദ്യാര്ഥികള്ക്ക് അനുവദിക്കുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും സ്വകാര്യ ബസ് മേഖലയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്നും സംഘടനകള് ആരോപിച്ചു. സര്ക്കാര് സംവിധാനങ്ങളുടെ ഭാഗമായി സര്വീസ് നടത്തുന്ന ഗ്രാമവണ്ടികള് സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ബസുടമകള് ആരോപിച്ചു. യാത്രക്കാരില്നിന്ന് വരുമാനം ഈടാക്കി ഗ്രാമവണ്ടികള് സ്വകാര്യ ബസുകളുമായി മത്സരിക്കുന്ന രീതിയാണ് നിലവിലുള്ളതെന്നാണ് അവരുടെ വിമര്ശനം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനും സര്ക്കാര് അടിയന്തരമായി ഇടപെടണമെന്നാണ് സംയുക്ത സമരസമിതിയുടെ ആവശ്യം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ആവശ്യങ്ങള് അംഗീകരിച്ചില്ലെങ്കില് നവംബര് 3 മുതല് അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. സമരം ആരംഭിച്ചാല് സംസ്ഥാനത്തെ സ്വകാര്യ ബസ് സര്വീസുകളെ ആശ്രയിക്കുന്ന യാത്രക്കാര്ക്ക് ബുദ്ധിമുട്ടുണ്ടാകാന് സാധ്യതയുണ്ട്.