നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2026, 04:10 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഉയര്‍ത്തുക, പ്രിയദര്‍ശിനി പദ്ധതി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആറ് ബസുടമ സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ ബസ് മേഖലയ്‌ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നാണ് ഉടമകളുടെ പ്രധാന ആരോപണം. പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ നാലുമാസത്തിനിടെ 800 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സംഘടനകളുടെ അവകാശവാദം. ഈ നഷ്ടം പരിഹരിക്കാന്‍ ബസുടമകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്വകാര്യ ബസുകളുടെ മിനിമം ചാര്‍ജ് 20 രൂപയായി ഉയര്‍ത്തണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് 10 രൂപയാക്കണമെന്നും ഉടമകള്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും സ്വകാര്യ ബസ് മേഖലയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്നും സംഘടനകള്‍ ആരോപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി സര്‍വീസ് നടത്തുന്ന ഗ്രാമവണ്ടികള്‍ സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ബസുടമകള്‍ ആരോപിച്ചു. യാത്രക്കാരില്‍നിന്ന് വരുമാനം ഈടാക്കി ഗ്രാമവണ്ടികള്‍ സ്വകാര്യ ബസുകളുമായി മത്സരിക്കുന്ന രീതിയാണ് നിലവിലുള്ളതെന്നാണ് അവരുടെ വിമര്‍ശനം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് സംയുക്ത സമരസമിതിയുടെ ആവശ്യം.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 3 മുതല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. സമരം ആരംഭിച്ചാല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ട്.

Tags: private bus strikenovember 3
Share
Tweet
SendShare

More News from this section

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

Latest News

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies