ഇടുക്കി: വിവാഹവാഗ്ദാനം നല്കി മൂന്നാറിലേക്ക് വിളിച്ചുവരുത്തിയ 18കാരിയെ കൊലപ്പെടുത്തിയെന്ന കേസില് 19കാരന് പിടിയില്. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര് സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസില് ഇടുക്കി വട്ടപ്പാറ സ്വദേശി നിഷാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറാണ് പ്രതി. പൊലീസ് നല്കുന്ന വിവരമനുസരിച്ച്, ഈ മാസം 11നാണ് യുവതിയെ നിഷാന്ത് പൂപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്. ഏറെ നാളായി ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതിനെ തുടര്ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക വിവരം. ഇതിനായി പെട്രോള് വാങ്ങി വാഹനത്തില് സൂക്ഷിച്ചിരുന്നതായും അന്വേഷണത്തില് കണ്ടെത്തിയതായി റിപ്പോര്ട്ടുകള് പറയുന്നു.
പൂപ്പാറയിലെത്തിച്ച യുവതിയെ വാഹനത്തിനുള്ളില്വച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്. മരണം ഉറപ്പാക്കാനായി കരിങ്കല്ലുകൊണ്ട് മുഖത്ത് പലതവണ മര്ദിച്ചെന്നും ആരോപണമുണ്ട്. തുടര്ന്ന് മൃതദേഹം പാംപ്ലയിലെ വനമേഖലയിലെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചെന്നാണ് കേസ്. ഏലംതൊഴിലാളിയായ യുവതിയുടെ അമ്മ മകളെ കാണാനില്ലെന്ന് പരാതി നല്കിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങള് പുറത്തുവന്നതും നിഷാന്തിനെ പിടികൂടിയതും.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
മകളെ കടത്തിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയതാണെന്നും തങ്ങള്ക്ക് നീതി ലഭിക്കണമെന്നും യുവതിയുടെ ബന്ധുക്കള് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില് കൂടുതല് അന്വേഷണം തുടരുകയാണ്.