ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പിലെ കെഎസ്ഇബി ജീവനക്കാരനായ പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ കെ.ശ്രീജിത്താണ് (48) മരിച്ചത്. കണ്ണൂർ പാപ്പിനിശ്ശേരി ചുങ്കത്ത് രാത്രി ഒൻപതരയോടെയാണ് അപകടം.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ശ്രീജിത്ത് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഓക്സിജൻ സിലിണ്ടർ റോഡിലേക്ക് തെറിച്ചുവീണ് ശ്രീജിത്തിന് മേൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. ലോറി വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Share