നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2026, 03:36 pm IST
Facebook
Twitter
WhatsAppTelegram

നിലമ്പൂർ: പൂജാ അവധിക്കാലത്തെ അധിക യാത്രത്തിരക്ക് പരിഹരിക്കാൻ തിരുവനന്തപുരം നോർത്ത്–മംഗളൂരു ജങ്ഷൻ റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു. ഇരുദിശകളിലേക്കും ഓരോ സർവീസാണ് ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 20, 21 തീയതികളിലാണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക.

06155 നമ്പർ തിരുവനന്തപുരം നോർത്ത്–മംഗളൂരു ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ഒക്ടോബർ 20 ചൊവ്വാഴ്ച രാത്രി 7.40ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടും. അടുത്ത ദിവസം, ഒക്ടോബർ 21 ബുധനാഴ്ച രാവിലെ ഒൻപതിന് മംഗളൂരു ജങ്ഷനിലെത്തും.

മടക്കയാത്രയ്‌ക്കുള്ള 06156 നമ്പർ മംഗളൂരു ജങ്ഷൻ–തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ഒക്ടോബർ 21ന് രാവിലെ 10.15ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് അന്നുതന്നെ രാത്രി 11.45ന് തിരുവനന്തപുരം നോർത്തിൽ എത്തും.

പാലക്കാട് ഡിവിഷനിൽ പ്രധാന സ്റ്റോപ്പുകൾ

പാലക്കാട് ഡിവിഷനിൽ ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. വർക്കല, കൊല്ലം ജങ്ഷൻ, കായംകുളം ജങ്ഷൻ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ, ആലുവ, തൃശ്ശൂർ എന്നിവിടങ്ങളിലും സ്റ്റോപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം നോർത്തിൽനിന്നുള്ള ട്രെയിൻ ഷൊർണൂരിൽ പുലർച്ചെ 2.55ന് എത്തി 3.05ന് പുറപ്പെടും. തിരൂരിൽ 3.43ന് എത്തി 3.45ന് പുറപ്പെടും. കോഴിക്കോട്ട് 4.27ന് എത്തി 4.30ന് പുറപ്പെടും. വടകരയിൽ രാവിലെ 5.08നും തലശ്ശേരിയിൽ 5.33നും കണ്ണൂരിൽ 6.05നും എത്തും. പയ്യന്നൂരിൽ 6.34നും കാഞ്ഞങ്ങാട്ട് 7.03നും കാസർകോട് 7.28നും എത്തിച്ചേരും.

മംഗളൂരുവിൽനിന്നുള്ള മടക്ക ട്രെയിൻ കാസർകോട് രാവിലെ 10.53നും കാഞ്ഞങ്ങാട് 11.13നും പയ്യന്നൂർ 11.34നും കണ്ണൂർ ഉച്ചയ്‌ക്ക് 12.05നും തലശ്ശേരി 12.28നും വടകര 12.48നും എത്തും. കോഴിക്കോട്ട് ഉച്ചയ്‌ക്ക് 1.30നും തിരൂരിൽ 2.06നും എത്തിച്ചേരും. ഷൊർണൂരിൽ വൈകിട്ട് 3ന് എത്തുന്ന ട്രെയിൻ 3.10ന് യാത്ര തുടരും.

എസി, സ്ലീപ്പർ, ജനറൽ കോച്ചുകൾ

യാത്രക്കാർക്കായി വിവിധ വിഭാഗങ്ങളിലായി കോച്ചുകൾ പ്രത്യേക ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. രണ്ട് എസി ടു ടയർ കോച്ചുകൾ, രണ്ട് എസി ത്രീ ടയർ കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയാണുള്ളത്. കൂടാതെ ഒരു ലഗേജ് കം ബ്രേക്ക് വാനും ഒരു ജനറേറ്റർ കാറും ഉൾപ്പെടുത്തിയിട്ടുണ്ട്.

പൂജാ അവധിക്കാലത്ത് യാത്രക്കാരുടെ അധിക തിരക്ക് കണക്കിലെടുത്താണ് പ്രത്യേക സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

Tags: Kerala Train Travel UpdatesNavaratri Special Train KeralaSouthern Railway Festival SpecialThiruvananthapuram Mangaluru Special Train
Share
Tweet
SendShare

More News from this section

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

Latest News

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies