ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; മൂന്ന് മരണം, 10 പേര്‍ക്ക് പൊള്ളലേറ്റു
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News India

ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; മൂന്ന് മരണം, 10 പേര്‍ക്ക് പൊള്ളലേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2026, 09:37 pm IST
Facebook
Twitter
WhatsAppTelegram

ഗോരഖ്പൂര്‍: ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ ട്രാക്ടര്‍ ട്രോളിയില്‍ ഘടിപ്പിച്ച ഇരുമ്പുദണ്ഡ് ഹൈടെന്‍ഷന്‍ വൈദ്യുതിലൈനില്‍ തട്ടി മൂന്ന് പേര്‍ മരിച്ചു. 10 പേര്‍ക്ക് പൊള്ളലേറ്റു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. ഗുല്‍രിഹ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അയോധ്യ പ്രസാദ് ചൗഹാന്‍ ടോളയ്‌ക്ക് സമീപമാണ് സംഭവം. ദുര്‍ഗാ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനായി ഭക്തര്‍ ട്രാക്ടര്‍ ട്രോളിയില്‍ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ ട്രോളിയില്‍ ഘടിപ്പിച്ച നീളമുള്ള ഇരുമ്പുദണ്ഡ് മുകളിലൂടെ കടന്നുപോകുന്ന ഹൈടെന്‍ഷന്‍ വൈദ്യുതിലൈനില്‍ തട്ടുകയായിരുന്നു. ഇതോടെ ട്രോളിയിലുണ്ടായിരുന്നവര്‍ക്കു വൈദ്യുതാഘാതമേറ്റു.

പരിക്കേറ്റവരെ ഉടന്‍ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പൊലീസും ഭരണവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ദുര്‍ഗാ വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫത്തേപൂരിലെ ചക് കടോഘന്‍ ഗ്രാമത്തില്‍ വിഗ്രഹ നിമജ്ജനത്തിന് പിന്നാലെ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ആദിത്യ സാഹു (19), രാജ സാഹു (18), അഭിമന്യു സാഹു (16) എന്നിവരാണ് മരിച്ചത്. ഹര്‍ഷ്, യശ്വന്ത് എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പ്രാഥമിക ചികിത്സയ്‌ക്കുശേഷം ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഖുഷിയാരിപുര്‍ പ്രദേശത്ത് സ്ഥാപിച്ച രണ്ട് ദുര്‍ഗാ വിഗ്രഹങ്ങള്‍ സുല്‍ത്താന്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നൗബസ്ത ഘട്ടില്‍ നിമജ്ജനം ചെയ്യാനായിരുന്നു തീരുമാനമെന്ന് ഫത്തേപൂര്‍ പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് പറഞ്ഞു. എന്നാല്‍ ഭക്തരില്‍ ചിലര്‍ ഒരു വിഗ്രഹം ഗ്രാമത്തിലെ കുളത്തിലെത്തിച്ച് നിമജ്ജനം ചെയ്യുകയായിരുന്നു. നിശ്ചയിച്ചിട്ടുള്ള നിമജ്ജന കേന്ദ്രങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും ചടങ്ങുകള്‍ക്കിടെ കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങി കുളിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.

Tags: 10 injured3 killedDurga idol immersionGORAKHPURhigh-tension wire sparks
Share
Tweet
SendShare

More News from this section

ലഡാക്കിന് ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; 2027-28 അധ്യയന വര്‍ഷം മുതല്‍ ലേയില്‍ പ്രവര്‍ത്തനം ആരംഭിക്കും

‘രാഹുലിന്റെ സ്ത്രീകളോടുള്ള സമീപനം വനിതാ പൊലീസിനോടുള്ള പെരുമാറ്റത്തില്‍ വ്യക്തം’; കോണ്‍ഗ്രസ് നേതാവിനെതിരെ സ്മൃതി ഇറാനി

ഭര്‍ത്താവിനെ കൊന്ന് അപകടമാക്കി മാറ്റാന്‍ ശ്രമം; പെയിന്റിങ് ജോലിക്കാരനുമായി ചേര്‍ന്ന് കൊലപാതകം, ഭാര്യയടക്കം നാലുപേര്‍ പിടിയില്‍

അയോധ്യയില്‍ തീര്‍ഥാടകരുടെ ട്രാക്ടര്‍ ട്രോളിയില്‍ ട്രക്കിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു, 9 പേര്‍ക്ക് ഗുരുതര പരിക്ക്

ബംഗാളില്‍ ടിഎംസിക്ക് വന്‍ തിരിച്ചടി? വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ 275 എംഎല്‍എമാരുടെ പിന്തുണയും ബിജെപിക്ക് തന്നെ: സുവേന്ദു അധികാരി

പ്രതിരോധ മേഖലയില്‍ നിര്‍ണായക നീക്കം; പ്രചണ്ഡിനും രുദ്രയ്‌ക്കും തദ്ദേശീയ 20 എംഎം പീരങ്കി നിര്‍മ്മിക്കാന്‍ ഇന്ത്യ

Latest News

പിണറായി വിജയന് സുപ്രീംകോടതി പ്രത്യേക ആനുകൂല്യം നല്‍കിയിട്ടില്ല; ആഘോഷിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും വകയില്ലെന്ന് കെ. സുരേന്ദ്രന്‍

ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; മൂന്ന് മരണം, 10 പേര്‍ക്ക് പൊള്ളലേറ്റു

ഒന്നര മാസം കൊണ്ട് 2.28 ലക്ഷം രൂപ കൈക്കൂലി? വൈക്കം സിഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍; നടപടി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് തിരിച്ചടി; മുംബൈ സിറ്റിക്കെതിരായ കൊച്ചി മത്സരത്തിന് ടിക്കറ്റ് വില്‍പ്പന വൈകുന്നു

പിണറായി വിജയനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്-സിപിഎം ധാരണയോ? സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ചോദ്യങ്ങളുമായി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യ-യുഎഇ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച; ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് അബ്ദുള്ള

കേരളത്തില്‍ അഞ്ച് ദിവസം മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നലിനും സാധ്യത

അനുമതിയില്ലാതെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം; ഇരുവരും ജെന്‍സിയുമല്ല; സിജെപി നേതാക്കള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, ബാരിക്കേഡ് മറികടന്നതിലും ചോദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies