തിരുപ്പറൻകുന്ദ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല; സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജോസഫ് വിജയ് സർക്കാർ

Published by
ജനം വെബ്‌ഡെസ്ക്

തിരുപ്പറൻകുന്ദ്രം: സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടും തിരുപ്പറൻകുന്ദ്രം കുന്നിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാതെ തമിഴ്നാട് സർക്കാർ. കോടതി നിർദേശിച്ച കൽത്തൂ ണിൽ ദീപം തെളിയിക്കുന്നതിന് പകരം പതിവ് സ്ഥലമായ ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമാണ് ഇന്ന് വൈകുന്നേരം കാർത്തിക ദീപം തെളിച്ചത്.

ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. കോടതി നിർദേശം നടപ്പാക്കാതെയും ഹൈന്ദവരുടെ വികാരം അവഗണിച്ചും പതിവ് സ്ഥലത്ത് തന്നെ ദീപം തെളിച്ചതോടെ വിജയ് സർക്കാരിനെതിരെ വിമർശനം ശക്തമാവുകയാണ്.

ദർഗയ്‌ക്ക് സമീപമാണെന്ന് ഒറ്റ കാരണം കൊണ്ട്  ന്യൂനപക്ഷ പ്രീണനത്തിന്റെ പേരിൽ മാത്രം ഡിഎംകെ സർക്കാർ സ്വീകരിച്ച അതേ നിലപാടാണ് വിജയ് സർക്കാരും തുടരുന്നത്. സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടും തിരുപ്പറൻകുന്ദ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ തയ്യാറാകാതിരുന്നത് കോടതിയോടുള്ള തുറന്ന വെല്ലുവിളിയായാണ്. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ സർക്കാരിന് നിയമപരമായ കടുത്ത പ്രത്യാഘാതങ്ങളും നേരിടേണ്ടിവരും.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത ജോസഫ് വിജയ് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ അലയടിക്കുന്നു. സ്ത്രീകളടക്കം തെരുവിലിറങ്ങി റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്.  വരും മണിക്കൂറുകളിൽ  പ്രതിഷേധം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്.

 

 

Share