പാകിസ്താന്റെ ഭൂപടം മാറ്റാൻ അസിം മുനീറിന്റെ നീക്കം? സിന്ധ് വിഭജനത്തിനെതിരെ കറാച്ചിയിൽ ആയിരങ്ങളുടെ പ്രതിഷേധം
Tuesday, November 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News World

പാകിസ്താന്റെ ഭൂപടം മാറ്റാൻ അസിം മുനീറിന്റെ നീക്കം? സിന്ധ് വിഭജനത്തിനെതിരെ കറാച്ചിയിൽ ആയിരങ്ങളുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2026, 09:15 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ നാല് പ്രധാന പ്രവിശ്യകളുടെ അതിർത്തികൾ പുനർനിർണയിക്കാനും പുതിയ ഭരണപ്രവിശ്യകൾ രൂപീകരിക്കാനുമുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായി ബന്ധപ്പെടുത്തി ഉയർന്നുവന്ന നിർദേശത്തിനെതിരെ കറാച്ചിയിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. സിന്ധ് പ്രവിശ്യ വിഭജിക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിന് പ്രധാന കാരണം.

ജെയ് സിന്ധ് റഹ്ബർ കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ ദേശീയവാദ നേതാക്കൾ, രാഷ്‌ട്രീയ പ്രവർത്തകർ, അഭിഭാഷകർ, സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പരമ്പരാഗത അജ്രക് വസ്ത്രങ്ങളും തൊപ്പികളുമണിഞ്ഞാണ് നിരവധി പേർ പ്രതിഷേധത്തിനെത്തിയത്. സിന്ധിന്റെ നിലവിലെ അതിർത്തികളിൽ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

സിന്ധിന്റെ ചരിത്രവും സംസ്കാരവും സ്വത്വവും ഭരണപരമായ സൗകര്യത്തിന്റെ പേരിൽ ഇല്ലാതാക്കാനാകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പുതിയ പ്രവിശ്യകൾ രൂപീകരിക്കുന്നതിനായി ഹിതപരിശോധന നടത്തണമെന്ന നിർദേശത്തെയും അവർ എതിർത്തു. ജനങ്ങളുടെ സമ്മതമില്ലാതെ ഭരണപരമായ മാറ്റങ്ങൾ അടിച്ചേൽപ്പിച്ചാൽ നിയമപരമായും ജനാധിപത്യപരമായും പ്രക്ഷോഭത്തിലൂടെയും നേരിടുമെന്നും മുന്നറിയിപ്പ് നൽകി.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അസിം മുനീറിന്റെ നീക്കമെന്ന് ആരോപണം

പാകിസ്താനിലെ പഞ്ചാബ്, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നീ നാല് പ്രവിശ്യകളെ വിഭജിച്ച് പന്ത്രണ്ടോ അതിലധികമോ ഭരണപ്രവിശ്യകൾ രൂപീകരിക്കാനാണ് നിർദേശമെന്നാണ് റിപ്പോർട്ടുകൾ. ഭരണനിർവഹണം മെച്ചപ്പെടുത്തുക, അധികാരം വികേന്ദ്രീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നീക്കത്തിന് പിന്നിലെന്ന് വിശദീകരിക്കപ്പെടുന്നു. എന്നാൽ സൈനിക മേധാവി അസിം മുനീറിന്റെ അധികാരം ഉറപ്പിക്കാനും രാഷ്‌ട്രീയ പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുമുള്ള നീക്കമാണിതെന്ന് വിമർശനമുണ്ട്. അതേസമയം, മുനീറിന്റെ ഔദ്യോഗിക അംഗീകാരമുള്ള പദ്ധതിരേഖ ഇതുവരെ പുറത്തുവന്നിട്ടില്ല.

വിഭജനത്തിനെതിരെ ബിലാവൽ ഭൂട്ടോയും

സിന്ധ് പ്രവിശ്യ ബലപ്രയോഗത്തിലൂടെ വിഭജിച്ചാൽ ജനങ്ങൾ ആയുധമെടുക്കുന്ന സാഹചര്യമുണ്ടാകുമെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി (PPP) അധ്യക്ഷൻ ബിലാവൽ ഭൂട്ടോ സർദാരി മുന്നറിയിപ്പ് നൽകി. നവംബർ 17ന് കറാച്ചി പ്രസ് ക്ലബിൽ നടന്ന പരിപാടിയിലായിരുന്നു പ്രതികരണം.

ജനങ്ങളുടെ ആഗ്രഹത്തിനും ഭരണഘടനയ്‌ക്കും നിയമത്തിനും അനുസൃതമായി പുതിയ പ്രവിശ്യകൾ രൂപീകരിക്കുന്നതിനെ പാർട്ടി എതിർക്കുന്നില്ലെന്നും ബലപ്രയോഗത്തിലൂടെയുള്ള വിഭജനത്തെയാണ് എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയിൽ ഇതിനുള്ള നടപടിക്രമങ്ങളുണ്ടെന്നും ഹിതപരിശോധനയിലൂടെ നീക്കം നടപ്പാക്കാനുള്ള നിർദേശം ഭരണഘടനാവിരുദ്ധമാണെന്നും ബിലാവൽ ആരോപിച്ചു.

Tags: Asim MunirBilawal Bhutto ZardariKarachi ProtestPakistan Province DivisionSindh Division Controversysindh province
Share
Tweet
SendShare

More News from this section

റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 13 മരണം; മരിച്ചവരിൽ മലയാളിയും, 11 പേർ ഇന്ത്യക്കാർ

ഹിജാബില്ലാതെ പാട്ടുപാടി; ഇറാനിയൻ ഗായികയ്‌ക്ക് 74 ചാട്ടവാറടി! സംഗീത വീഡിയോയുടെ നിർമാതാക്കൾക്കും ശിക്ഷ

‘രണ്ടാം വരവിൽ മികച്ച സിഇഒ ആകും’; എൻവിഡിയ ആസ്ഥാനത്ത് ജെൻസൻ ഹുവാങ്ങിന് ആവേശകരമായ സ്വീകരണം

നേപ്പാളിൽ 5.3 തീവ്രതയിൽ ഭൂചലനം; ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ പ്രകമ്പനം

ഹൂതി ആക്രമണ ഭീഷണി; സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 30 വരെ റദ്ദാക്കി എയര്‍ ഇന്ത്യ

യെമനില്‍ സൗദിയുടെ 81 വ്യോമാക്രമണങ്ങള്‍; സന ഉള്‍പ്പെടെ എട്ട് പ്രവിശ്യകള്‍ ലക്ഷ്യമിട്ടെന്ന് ഹൂത്തികള്‍, സംഘര്‍ഷം രൂക്ഷം

Latest News

‘അഹങ്കാരത്തിൽ മുങ്ങിയ ടിവികെ സർക്കാരിന് മുരുകൻ മറുപടി നൽകും’; മുഖ്യമന്ത്രി ജോസഫ് വിജയിക്കെതിരെ നൈനാർ നാഗേന്ദ്രൻ

പാകിസ്താന്റെ ഭൂപടം മാറ്റാൻ അസിം മുനീറിന്റെ നീക്കം? സിന്ധ് വിഭജനത്തിനെതിരെ കറാച്ചിയിൽ ആയിരങ്ങളുടെ പ്രതിഷേധം

വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്‌ക്കാൻ ശാസ്ത്രീയ പദ്ധതി; അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്

പാലക്കാട് സ്കൂളിലെ വെടിവെപ്പ്; നാടൻ തോക്കുമായി എത്തിയത് കൂട്ടുകാരെ കാണിക്കാൻ; തോക്കിന് ലൈസൻസില്ല; രക്ഷിതാക്കൾക്കെതിരെ കേസെടുക്കും

ഞാൻ തിരിച്ചെത്തി ഗയ്സ്! തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരിച്ചെത്തി

സ്വപ്നം സത്യമോ? സൈജു കുറുപ്പ്–യോഗി ബാബു ചിത്രം ‘ഹരിവരാസനം’ ടീസർ പുറത്ത്; മകരവിളക്കിന് തിയേറ്ററുകളിലേക്ക്

കറൻറ് പോയതിന് കെഎസ്ഇബി ഓഫീസിലേക്ക് നിരവധി തവണ വിളിച്ചു ; പ്രകോപിതരായ ജീവനക്കാർ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി; ദമ്പതികൾക്ക് പരിക്ക്

തിരുപ്പറൻകുന്ദ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല; സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജോസഫ് വിജയ് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies