കാണാതായ വയോധികന്റെ മൃതദേഹം വാർഡിലെ ശുചിമുറിയിൽ അഴുകിയ നിലയിൽ, 36 മണിക്കൂറിലേറെ ആരുമറിഞ്ഞില്ല; തൃശൂർ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച
Wednesday, November 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

കാണാതായ വയോധികന്റെ മൃതദേഹം വാർഡിലെ ശുചിമുറിയിൽ അഴുകിയ നിലയിൽ, 36 മണിക്കൂറിലേറെ ആരുമറിഞ്ഞില്ല; തൃശൂർ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2026, 10:07 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: മെഡിക്കൽ കോളജിൽ ചികിത്സയ്‌ക്കിടെ കാണാതായ വയോധികനെ വാർഡിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റൂർ സ്വദേശി മാക്കുട്ടി റാവുത്തർ (79) ആണ് തൃശൂർ മെഡിക്കൽ കോളേജിലെ വാർഡിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒന്നര ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. രോഗികൾ നിരന്തരം ഉപയോഗിക്കുന്ന ശുചിമുറിയിൽ മൃതദേഹം ഇത്രയും സമയം കിടന്നിട്ടും അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഈ മാസം 16നാണ് കൂട്ടിരിപ്പുകാരില്ലാത്ത രോഗിയായി മാക്കുട്ടി റാവുത്തറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ചികിത്സയിലൂടെ മെച്ചപ്പെട്ടിരുന്നു. തുടർന്ന് നവംബർ 19ന് പകൽ സമയത്താണ് വാർഡിൽനിന്ന് ഇദ്ദേഹത്തെ കാണാതായത്. രോഗിയെ കണ്ടെത്താനാകാതെ വന്നതോടെ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. പൊലീസും ബന്ധുക്കളും ആശുപത്രി പരിസരത്തും പുറത്തും അന്വേഷണം നടത്തുന്നതിനിടെയാണ് 21ന് രാവിലെ വാർഡിലെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്ന ശുചിമുറിയുടെ വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.

ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാർ വാതിൽ അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 19, 20 തീയതികളിൽ ശുചിമുറിയിൽ ശുചീകരണം നടന്നിട്ടും മൃതദേഹം ശ്രദ്ധയിൽപ്പെടാതിരുന്നത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. ശുചീകരണത്തിലും നിരീക്ഷണത്തിലും സുരക്ഷാ സംവിധാനങ്ങളിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണവും ശക്തമാണ്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 അതേസമയം, 36 മണിക്കൂറോളം മൃതദേഹം ശുചിമുറിയിൽ കിടന്നുവെന്ന പ്രചാരണത്തിൽ സാങ്കേതികമായ പ്രശ്നങ്ങളുണ്ടെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ലിജോയുടെ വിശദീകരണം. പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹത്തിന് 36 മണിക്കൂറിലേറെ പഴക്കമുണ്ടെന്ന് പറയുന്നതെന്നും എന്നാൽ കൃത്യമായ മരണസമയം നിർണയിക്കുന്നതിൽ കാലാവസ്ഥ ഉൾപ്പെടെയുള്ള ഘടകങ്ങൾ സ്വാധീനം ചെലുത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആശുപത്രിയിലെ എല്ലാ ഇടങ്ങളിലും സിസിടിവി ക്യാമറകളില്ലെന്നതും അന്വേഷണത്തിന് വെല്ലുവിളിയാണ്.   കൂട്ടിരിപ്പുകാരില്ലാത്ത രോഗികളുടെ സുരക്ഷയും ആശുപത്രിയിലെ നിരീക്ഷണ സംവിധാനങ്ങളും വീണ്ടും ചർച്ചയാകുന്നതിനിടെ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

 

Tags: thrissur medical collegeThrissur NewsMakutti Rowther DeathThrissur Hospital NegligenceDead Body Found in Hospital ToiletKerala Medical College NewsHospital CCTV Investigation
Share
Tweet
SendShare

More News from this section

മിഷൻ ചക്കക്കൊമ്പൻ ഓൺ; 100 അംഗ സംഘം രംഗത്ത്, മയക്കുവെടി വെക്കാൻ അനുയോജ്യമായ ഇടം തേടി ദൗത്യസംഘം

തൃശ്ശൂർ ഊരകത്ത് ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

‘വി.വി. രാജേഷ് മകനെപ്പോലെ; ഇത്തരത്തിലും ഭരണം നടത്താനാകുമെന്ന് ജനങ്ങൾ മനസിലാക്കുന്നുണ്ട്’; മല്ലിക സുകുമാരൻ

പോലീസുകാരന്റെ വീട്ടിലും മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു

വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്‌ക്കാൻ ശാസ്ത്രീയ പദ്ധതി; അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്

പാലക്കാട് സ്കൂളിലെ വെടിവെപ്പ്; നാടൻ തോക്കുമായി എത്തിയത് കൂട്ടുകാരെ കാണിക്കാൻ; തോക്കിന് ലൈസൻസില്ല; രക്ഷിതാക്കൾക്കെതിരെ കേസെടുക്കും

Latest News

വിജയിക്ക് ബദലായി ധനുഷ്? തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രമം; രാഷ്‌ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായി സൂചന

കാണാതായ വയോധികന്റെ മൃതദേഹം വാർഡിലെ ശുചിമുറിയിൽ അഴുകിയ നിലയിൽ, 36 മണിക്കൂറിലേറെ ആരുമറിഞ്ഞില്ല; തൃശൂർ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച

11 ലക്ഷം ദീപങ്ങളുടെ പ്രഭയിൽ പുണ്യനഗരി; ഗംഗാതീരത്ത് ഭക്തിസാന്ദ്രമായി ദേവ് ദീപാവലി

രാജി പിൻവലിച്ച് തിരിച്ചെത്തിയതിന് പിന്നാലെ ജീവനക്കാരോട് മാപ്പുപറഞ്ഞ് എൻവിഡിയ മേധാവി; ഗുരുതര വ്യക്തിപരമായ തെറ്റുകൾ സംഭവിച്ചെന്ന് ജെൻസൻ ഹുവാങ്

യുപി നിയമസഭാ തിരഞ്ഞെടുപ്പ്; ഇൻഡി മുന്നണിയിൽ തർക്കം രൂക്ഷം, കോൺഗ്രസിനെ മറികടന്ന് അഞ്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് അഖിലേഷ്

തിരുപ്പറൻകുണ്ഡ്രത്തെ കാർത്തിക ദീപം; പ്രതിഷേധം ശക്തം; 300 ഭക്തർക്കെതിരെ കേസ്, ഹിന്ദു സംഘടനകൾ ഇന്ന് കോടതിയലക്ഷ്യ ഹർജി നൽകിയേക്കും

‘അഹങ്കാരത്തിൽ മുങ്ങിയ ടിവികെ സർക്കാരിന് മുരുകൻ മറുപടി നൽകും’; മുഖ്യമന്ത്രി ജോസഫ് വിജയിക്കെതിരെ നൈനാർ നാഗേന്ദ്രൻ

പാകിസ്താന്റെ ഭൂപടം മാറ്റാൻ അസിം മുനീറിന്റെ നീക്കം? സിന്ധ് വിഭജനത്തിനെതിരെ കറാച്ചിയിൽ ആയിരങ്ങളുടെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies