സേലം: തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് എട്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സേലം എംഐടിയിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്ന വിദ്യാര്‍ഥികളെല്ലാവരും മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. തിരക്കില്ലാത്ത റോഡിലാണ് അപകടം നടന്നത്. അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിനരികിലെ മരത്തിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.