Kerala

വിമോചന യാത്ര വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര 20 ന് കേന്ദ്രപാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാദ്ധ്യമങ്ങളെ കുമ്മനം രാജശേഖരന്‍ ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 10 നാണ് യാത്ര സമാപിക്കുക. സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുക്കും. വിവിധ കേന്ദ്രങ്ങളില്‍ കേന്ദ്രമന്ത്രിമാരും കേന്ദ്ര നേതാക്കളും പങ്കെടുക്കുമെന്നും കുമ്മനം അറിയിച്ചു. വികസിത കേരളത്തിനായി എല്ലാവര്‍ക്കും അന്നം, വെളളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വിമോചന യാത്ര നടക്കുന്നത്. മഞ്ചേശ്വരം മുതല്‍ പാറശാല വരെയാണ് യാത്ര.

ബിജെപിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ വി. മുരളീധരന്‍, ഭാരത് ധര്‍മ ജനസേന സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി എന്നിവരും കുമ്മനത്തോടൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അമിത് ഷായുമായി ചര്‍ച്ച ചെയ്തതായി കുമ്മനം രാജശേഖരന്‍ പറഞ്ഞു.

എല്‍ഡിഎഫിനും യുഡിഎഫിനും എതിരായ വികാരം സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും അത് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. പല വേദികളിലും എല്‍ഡിഎഫിനും യുഡിഎഫിനും എതിരായ കൂട്ടായ്മകള്‍ രൂപം കൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സഖ്യങ്ങളെക്കുറിച്ച് പ്രാഥമിക ധാരണകള്‍ക്ക് രൂപമായതായും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close