മസ്കറ്റ്: ഒമാനിലെ ഇന്‍ഡ്യന്‍ സ്കൂളുകളുടെ ഭരണസമിതിയായ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 2 മലയാളികള്‍ അടക്കം 5 പേര് തിരഞ്ഞെടുക്കപ്പെട്ടു. വിത്സണ് ജോര്‍ജ്ജ്, മുഹമ്മദ് ഫൈസി, ബേബി സാം, ചന്ദ്രഹാസ് അഞ്ചന്, ജഗന്നാഥ മണി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത് .
പത്ത് പേരായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. 6396 വോട്ടര്‍മാരില്‍ 2637 പേര് മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്. ഐ.എസ്സി ചെയര്മാന് ഡോ. സതീഷ് നമ്പ്യാര്‍ കമ്മീഷണര്‍ ആയ സമിതിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്.
നാട്ടിലെ ഇലക്ഷനു സമാനമായ രീതിയില്‍ വീറും വാശിയോടെയുമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിവിധ സംഘങ്ങള്‍ പ്രചാരണം നടത്തിയത്.