Bangladesh protest - Janam TV

Bangladesh protest

ബംഗ്ലാദേശിലേക്ക് യുഎൻ വസ്തുതാന്വേഷണ സംഘം; പ്രതിഷേധത്തിനിടയിലെ മരണങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും അന്വേഷിക്കും

ധാക്ക: സംവരണ ക്വാട്ടയുടെ പേരിൽ ആഴ്ചകളോളം നടന്ന പ്രതിഷേധങ്ങളിലും സംഘർഷങ്ങളും ഷെയ്ഖ് ഹസീന സർക്കാരിന്റെ രാജിക്ക് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാൻ യുഎൻ വസ്തുതാന്വേഷണ സംഘം ബംഗ്ലാദേശിലേക്ക്. അക്രമങ്ങളിൽ ...

ബംഗ്ലാദേശ് കലാപം; അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം; ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കോൺറാഡ് സാങ്മ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ഡൽഹിയിലെത്തിയ അദ്ദേഹം ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളും പ്രത്യാഘാതങ്ങളും ചർച്ച ചെയ്തു. മേഘാലയ ...

ഇന്ത്യയും ബംഗ്ലാദേശാകാമെന്ന പരാമർശം; കോൺഗ്രസ് നേതാക്കളെ വിമർശിച്ച് ഉപരാഷ്‌ട്രപതി, പ്രസ്താവന ആശങ്കാജനകമെന്ന് ജഗദീപ് ധൻകർ

ജയ്‌പൂർ: ബംഗ്ലാദേശിൽ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കാമെന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പരാമർശത്തെ ശക്തമായി വിമർശിച്ച് ഉപരാഷ്ട്രപതി. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയിൽ ഞെട്ടൽ രേഖപ്പെടുത്തിയ ജഗദീപ് ധൻകർ ...

അതിർത്തിയിൽ തമ്പടിച്ച് ആയിരക്കണക്കിന് ബം​ഗ്ലാദേശികൾ; നിരീക്ഷണം ശക്തമാക്കി അതിർത്തിസേന

കൊൽക്കത്ത: കലാപം രൂക്ഷമാകുന്നതിനിടെ അതിർത്തിയിൽ തമ്പടിച്ച് ബം​ഗ്ലാദേശികൾ. പശ്ചിമ ബം​ഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചവരെ ബിഎസ്എഫ് വിഫലമാക്കി. 1000-ത്തിലധികം പേരാണ് അഭയം ...

ഗാസയെക്കുറിച്ച് മാത്രം ആശങ്ക;ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളിൽ മൗനം :രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും കോൺഗ്രസ് പാർട്ടിയേയും രൂക്ഷ ഭാഷയിൽ വിമർശിച്ച് ബിജെപി എംപി അനുരാഗ് ഠാക്കൂർ. ഗാസ വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് ...

ഷെയ്ഖ് ഹസീനക്കൊപ്പം വന്ന സഹായികൾ മടങ്ങുന്നു

ന്യൂഡൽഹി: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോടൊപ്പം എത്തിയവർ മടങ്ങുന്നു. ഹസീനയുടെയും സഹോദരി രെഹാനയുടെയും സഹായികളായെത്തിയവരാണ് ഇന്ത്യയിൽ നിന്ന് മടങ്ങുന്നത്. ഓഗസ്റ്റ് 5നായിരുന്നു ബംഗ്ലാദേശിൽ കലാപം രൂക്ഷമായതിനെത്തുടർന്ന് ...

ബംഗ്ലാദേശ് കലാപം: ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിലും സുരക്ഷയിലും ആശങ്ക; ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമെന്ന് ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശിൽ എത്രയും പെട്ടന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ. എല്ലാ പൗരന്മാരെയും സംരക്ഷിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ...

അസ്ഥിരമായ സാഹചര്യം; ബംഗ്ലാദേശിലെ ഇന്ത്യൻ വിസ കേന്ദ്രങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു

ന്യൂഡൽഹി: ബംഗ്ലാദേശിലെ കലാപത്തെയും അസ്ഥിരമായ രാഷ്ട്രീയ സാഹചര്യത്തെയും തുടർന്ന് രാജ്യത്തെ എല്ലാ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളും അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവ തുറന്നുപ്രവർത്തിക്കില്ല. കലാപം ...

ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ മുഹമ്മദ് യൂനുസ് നയിക്കും; നാളെ സത്യപ്രതിജ്ഞ

ധാക്ക: ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ നൊബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് നയിക്കും. സത്യപ്രതിജ്ഞ നാളെയുണ്ടാകുമെന്ന് (വ്യാഴാഴ്ച) ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വാക്കർ - ഉസ്-സമൻ ...

രാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും; ഷെയ്ഖ് ഹസീന എവിടെയും അഭയം തേടിയിട്ടില്ലെന്ന് മകൻ

ന്യൂഡൽഹി: കലാപത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എവിടെയും അഭയം തേടിയിട്ടില്ലെന്ന് മകൻ. ഹസീന ഇംഗ്ലണ്ടിലോ യുഎസിലോ അഭയം ...

വാതിലടച്ച് ബ്രിട്ടൻ? ഹസീനയ്‌ക്ക് അഭയം നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന് യുകെ ഹോം ഓഫീസ്‌

ന്യൂഡൽഹി: ബംഗ്ലാദേശ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി യുകെ. ബ്രിട്ടീഷ് കുടിയേറ്റ നിയമങ്ങൾ വ്യക്തികൾക്ക് താൽക്കാലിക അഭയം തേടാനോ ആ രാജ്യത്തേക്ക് പോകാനോ അനുവദിക്കുന്നതല്ലെന്ന് യുകെ ഹോം ഓഫീസ് ...

പിതാവും കുടുംബവും കൊല്ലപ്പെട്ടപ്പോൾ നൽകിയ രക്ഷാകരം; അന്നും ഇന്നും ഷെയ്ഖ് ഹസീനയുടെ സുരക്ഷിത അഭയകേന്ദ്രമായി ഇന്ത്യ

കലാപ കലുഷിതമായ ബംഗ്ലാദേശിൽ നിന്നും പ്രധാനമന്ത്രി പദം രാജിവച്ച ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്ന് പാർലമെന്റ് സമ്മേളനത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് സ്ഥിരീകരിച്ചു. ഇന്ത്യയിലേക്ക് വരണമെന്ന് ...

ബംഗ്ലാദേശിൽ 19,000 ഇന്ത്യക്കാർ ഇനിയുമുണ്ട്, അതിൽ 9,000 പേരും വിദ്യാർത്ഥികൾ: വിശദീകരിച്ച് എസ്. ജയശങ്കർ

ന്യൂഡൽഹി: ബംഗ്ലാദേശിൽ ആളിപ്പടരുന്ന പ്രക്ഷോഭാന്തരീക്ഷത്തെക്കുറിച്ചും അത് ഇന്ത്യയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ലോക്സഭയിൽ വിശദീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. നിലവിൽ ബംഗ്ലാദേശിൽ 19,000 ഇന്ത്യൻ പൗരന്മാർ ...

ചുട്ടെരിഞ്ഞ് ബംഗ്ലാദേശ്; ഇന്ദിരാഗാന്ധി കൾച്ചറൽ സെന്ററും ചാരമായി; നശിപ്പിക്കപ്പെട്ടത് ഇന്ത്യയുമായുള്ള സാംസ്കാരിക ബന്ധത്തിന്റെ പ്രതീകം

ന്യൂഡൽഹി: ബംഗ്ലാദേശിൽ കലാപം ശാന്തമാക്കുന്നതിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന രാജിവെക്കാൻ നിർബന്ധിതമായി ഇന്ത്യയിൽ അഭയം തേടിയത്. പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ ബംഗ്ലാദേശിൽ കലാപകാരികൾ ...

ബംഗ്ലാദേശ് പ്രതിസന്ധി; കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്ക് പൂർണ പിന്തുണയറിയിച്ച് ബിഎസ്പി

ലക്‌നൗ: ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്ക് പിന്തുണയറിയിച്ച് ബഹുജൻ സമാജ്‌പാർട്ടി. ഇത്തരം സാഹചര്യങ്ങളിൽ എല്ലാ കക്ഷികളും സർക്കാരിന്റെ തീരുമാനത്തിനൊപ്പം നിൽക്കുന്നതാണ് ഉചിതമെന്നും ബിഎസ്പി അദ്ധ്യക്ഷ മായാവതി എക്‌സിൽ ...

ക്ഷേത്രങ്ങൾ തകർത്തു, ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിന് നേരെയും ആക്രമണം; ബംഗ്ലാദേശിൽ അക്രമം തുടർന്ന് കലാപകാരികൾ

ധാക്ക: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവച്ച് രാജ്യം വിട്ടതിനുപിന്നാലെ അക്രമാസക്തരായി ബംഗ്ലാദേശിലെ കലാപകാരികൾ. രാജ്യത്തെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെയും സാംസ്‌കാരിക കേന്ദ്രങ്ങൾക്ക് നേരെയും പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടു. ...

ഷെയ്ഖ് ഹസീനയെ കണ്ട് അജിത് ഡോവൽ; പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് എസ്. ജയശങ്കർ; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് എത്തിയതോടെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്രം. പ്രധാന നേതാക്കൾക്കിടയിൽ ദ്രുതഗതിയിലുള്ള ചർച്ചകൾ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര ...

വിമാനയാത്ര റദ്ദാക്കി; ധാക്കയിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശിൽ ആഴ്ചകളായി നീണ്ടുനിൽക്കുന്ന കലാപം അതിരൂക്ഷമായ സാഹചര്യത്തിൽ ധാക്കയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി എയർ ഇന്ത്യ. ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് റീഷെഡ്യൂളിങ്, ...

ബംഗ്ലാദേശിലെ കലാപം ; 6700 ഓളം ഇന്ത്യൻ വിദ്യാർഥികൾ തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: കലാപഭൂമിയായ ബംഗ്ലാദേശിൽ നിന്നും 6700 ഓളം ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശിലെ ഇന്ത്യക്കാർക്കായി ...

നിന്നുകത്തി ബംഗ്ലാദേശ്; കലാപഭൂമിയിൽ നിന്ന് 1,000ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം

ധാക്ക: ബം​ഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രതിഷേധം കലാപത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ മാതൃരാജ്യത്തേക്ക് മടങ്ങിയെത്തി. ഇതുവരെ 998 വിദ്യാർത്ഥികൾ സുരക്ഷിതരായി ഇന്ത്യയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം ...

ബംഗ്ലാദേശിലെ പ്രക്ഷോഭം; ഇന്ത്യൻ സമൂഹം സുരക്ഷിതർ, സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: വിവാദ സംവരണ നിയമത്തിനെതിരെ ബംഗ്ലാദേശിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ത്യൻ സമൂഹം നിലവിൽ സുരക്ഷിതമാണെന്ന് വിദേശകാര്യമന്ത്രാലയം. സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ചു വരികയാണ്. ബംഗ്ലാദേശിലെ ...