israel - Janam TV

israel

എബ്രഹാമിന്റെ സന്തതികൾ തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തിൽ നമ്മൾക്കെന്ത് കാര്യമെന്ന് വിനായകൻ; തനിക്ക് ഇനി സപ്പോർട്ട് ഇല്ലെന്ന് ഹമാസ് അനുകൂലികൾ

ഹമാസ് ഭീകരരും ഇസ്രായേലും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ ഇടപെടേണ്ടതില്ലെന്ന് നടൻ വിനായകൻ. ഒരേ കുടുംബത്തിൽ പെട്ടവർ നടത്തുന്ന യുദ്ധത്തിൽ ആരുടെയും ഒപ്പം നിൽക്കേണ്ട കാര്യമില്ല എന്നാണ് വിനായകൻ ...

കൂട്ടക്കുരുതിക്ക് മുൻപേ യഹിയ കുടുംബസമേതം ടണലിലേക്ക്; കട്ടിലും ടിവിയും ഉൾപ്പെടെ സകല സൗകര്യങ്ങളും; ഭാര്യയുടെ കൈയ്യിൽ 27 ലക്ഷത്തിന്റെ ബാഗും; വീഡിയോ

ടെൽ അവീവ്: ഇസ്രായേലിലെ കൂട്ടക്കുരുതിക്ക് മുൻപ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ആയിരുന്ന യഹിയ സിൻവർ കുടുംബസമേതം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന. കിടക്കയും ...

നെതന്യാഹുവിനെ വധിക്കാൻ ഡ്രോൺ അയച്ചു; പതിച്ചത് ഇസ്രായേൽ പ്രധാനമന്ത്രിയുടെ വസതിക്ക് തൊട്ടരികെ

ടെൽ അവീവ്: ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് ഡ്രോൺ ആക്രമണം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്ക് സമീപം ഡ്രോൺ പതിച്ചുവെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹുവിനെ ...

യഹിയ സിൻവറിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഹമാസ്; മുഹമ്മദ് സിൻവർ ഉൾപ്പെടെ നാലോളം പേരുകൾ പരിഗണനയിൽ

ടെൽഅവീവ്: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യഹിയ സിൻവറിന് പകരമായി പുതിയ നേതാവിനെ തിരഞ്ഞ് ഹമാസ്. യഹിയ സിൻവറിന്റെ സഹോദരൻ മുഹമ്മദ് സിൻവർ ഈ സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ...

“സഹോദരൻ രക്തസാക്ഷിയായി”: യഹിയ സിൻവറിന്റെ വധം സ്ഥിരീകരിച്ച് ഹമാസ്; ഇസ്രായേലി ബന്ദികളെ ഇനി ഒരിക്കലും വിട്ടുതരില്ലെന്ന് നിലപാട്

ഗാസ: ഒക്ടോബർ 7- ഭീകരാക്രമണത്തിന്റെ സൂത്രധാരൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. ​ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ​ഹമാസ് നേതാവ് ഖാലിൽ അൽ-ഹയ്യ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ...

അന്ന് യഹിയയുടെ ബ്രെയിൻ ട്യൂമർ നീക്കിയത് ഇസ്രായേൽ സർജൻ; ചാമ്പലായ മൃതദേഹം സ്ഥിരീകരിച്ചത് ഇങ്ങനെ.. 

ടെൽ അവീവ്: ഹമാസ് തലവനായ യഹിയ സിൻവറെ വധിച്ചതായി ഇസ്രായേൽ ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുന്നു. ഇതിന് പിന്നാലെ ഹമാസ് നേതൃത്വവും തങ്ങളുടെ തലവന്റെ വധം സ്ഥിരീകരിച്ചു. ഇതോടെ ...

‘തകർന്നു വീഴാറായ കെട്ടിടത്തിനുള്ളിൽ ഒളിവിൽ കഴിഞ്ഞ് ഹമാസ് നേതാവ്’; യഹിയ സിൻവറിന്റെ അവസാന നിമിഷങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന

ടെൽഅവീവ്: വ്യോമാക്രമണത്തിൽ യഹിയ സിൻവറിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുൻപായി ചിത്രീകരിച്ച ഡ്രോൺ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന. ഗാസയിലെ തകർന്നു വീഴാറായ ഒരു കെട്ടിടത്തിന്റെ ഉള്ളിൽ യഹിയ ...

ഒക്ടോബർ 7 ഭീകരാക്രമണത്തിന്റെ ‘ശിൽപി’; ഇസ്രായേൽ തടവിൽ കിടന്ന് കരുത്താർജിച്ച ഭീകരനേതാവ്- യഹിയ സിൻവർ; ഹമാസിന്റെ നേതൃനിര ശൂന്യമാകുമ്പോൾ..

'ഹമാസ് പോരാളി'കളെന്ന് സൈബറിടം കൊട്ടിഘോഷിക്കുന്ന ഭീകരരിൽ പലരും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി കഴിഞ്ഞു. ഇസ്രായേൽ സൈന്യം എല്ലാവരെയും ചാരമാക്കുകയാണ്. ഭീകരതയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ വിജയം കാണുകയാണ്. ...

”യുവാക്കൾക്കും കുട്ടികൾക്കും മാതൃക; പ്രചോദനത്തിന്റെ ഉറവിടം; ഇനി പ്രതിരോധം ശക്തിപ്പെടും”; യഹിയ സിൻവറിന്റെ മരണത്തിൽ മുന്നറിയിപ്പുമായി ഇറാന്‍

ടെൽഅവീവ്: ഹമാസ് തലവൻ യഹിയ സിൻവറിനെ വധിച്ചുവെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇറാൻ. യഹിയ സിൻവറിന്റെ കൊലപാതകം മേഖലയിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നാണ് ഇറാൻ അറിയിച്ചത്. ...

തലവൻ ചാരമായി? ഹമാസിന്റെ യഹിയ സിൻവർ കൊല്ലപ്പെട്ടെന്ന് സൂചന; DNA ടെസ്റ്റ് നടത്താനൊരുങ്ങി ഇസ്രായേൽ

ടെൽ അവീവ്: ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി സൂചന. ഇസ്രായേലിന്റെ പ്രത്യേക ഓപ്പറേഷനിൽ ഇയാൾ കൊല്ലപ്പെട്ടെന്നാണ് ഐഡിഎഫ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്റലിജൻസ് ഏജൻസികൾ വിവരം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണെന്നും ...

ഇറാന്റെ ആണവ കേന്ദ്രങ്ങളോ, എണ്ണ ശുദ്ധീകരണശാലകളോ ആക്രമിക്കപ്പെടില്ല; ഇസ്രായേലിൽ നിന്ന് അമേരിക്കയ്‌ക്ക് ഉറപ്പ് ലഭിച്ചതായി റിപ്പോർട്ട്

വാഷിംഗ്ടൺ: ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങൾ ഒരിക്കലും അവരുടെ ആണവ കേന്ദ്രങ്ങളെയോ എണ്ണ ശുദ്ധീകരണ ശാലകളെയോ ലക്ഷ്യമിട്ടുള്ളതാകില്ലെന്ന് യുഎസ് മാദ്ധ്യമങ്ങൾ. ഇത് സംബന്ധിച്ച് ഇസ്രായേൽ വൈറ്റ് ഹൗസിന് ...

ഇസ്രായേൽ സൈനിക ക്യാമ്പിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം; നാല് സൈനികർ കൊല്ലപ്പെട്ടു; 60-ലധികം പേർക്ക് പരിക്ക്

ടെൽ അവീവ്: ഇസ്രായേലിലെ ബിന്യാമിനയ്ക്ക് സമീപം സൈനിക ക്യാപിന് നേരെ ഡ്രോൺ ആക്രമണം. നാല് സൈനികർ കൊല്ലപ്പെട്ടു. 60-ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തിൻ്റെ ഉത്തരവാദിത്വം ഹിസ്ബുള്ള ...

”ഇസ്രായേലിനെ ഒരു രീതിയിലും സഹായിക്കരുത്, മറിച്ചായാൽ”; യുഎസിന്റെ സഖ്യകക്ഷികളായ ഗൾഫ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഇറാൻ

ടെൽഅവീവ്: തങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഇസ്രായേലിനെ സഹായിക്കാൻ അറബ് രാജ്യങ്ങളോ, ഗൾഫിലെ യുഎസ് സഖ്യകക്ഷികളോ മുതിർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന ഭീഷണിയുമായി ഇറാൻ. ഇറാനെതിരായ നീക്കങ്ങൾ നടത്താൻ ...

ഇതൊരു തുടക്കം മാത്രം; ഇസ്രായേൽ സൈന്യത്തെ പരാജയപ്പെടുത്തുമെന്ന് ഹിസ്ബുള്ള; റോക്കറ്റ് ആക്രമണം കടുപ്പിച്ചു

ടെൽഅവീവ്: ഇസ്രായേലിന്റെ വടക്കൻ മേഖലകളിൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള. ജനവാസ മേഖലകളിലുള്ള ഇസ്രായേൽ ആർമി സൈറ്റുകളിൽ നിന്ന് അകന്നുനിൽക്കണമെന്നും ഇവർ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. മേഖലയിലേക്ക് ...

ഇസ്രായേലിൽ മിസൈൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള; കരയാക്രമണം തുടരാൻ ഐഡിഎഫ്; റിസർവ് സൈനികരുടെ ആദ്യഡിവിഷൻ ലെബനൻ അതിർത്തിയിൽ

ടെൽഅവീവ്: ലെബനനിൽ ആക്രമണം തുടർന്നാൽ ഇസ്രായേലിന്റെ വടക്കൻ തുറമുഖ നഗരമായ ഹൈഫ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിലും ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള ഭീകരർ. കിര്യത് ഷമോണ, മെറ്റൂല ...

ഒക്ടോബർ ഏഴിന് നടന്നത് അമേരിക്കക്കാർക്കെതിരായ ആക്രമണം; ബന്ദികളെ തിരികെ എത്തിക്കുന്നതിൽ ബൈഡനും കമലാ ഹാരിസും പരാജയപ്പെട്ടതായി ജെ ഡി വാൻസ്

ന്യൂയോർക്ക്: കഴിഞ്ഞ ഒരു വർഷമായി ഗാസയിൽ തടവിൽ കഴിയുന്ന ബന്ദികളെ മോചിപ്പിക്കുന്നതിൽ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും പരാജയപ്പെട്ടതായി റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് ...

ബന്ദികളെ മോചിപ്പിക്കും വരെ പോരാട്ടം തുടരും; ഒക്ടോബർ 7 ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് ഇസ്രായേലിന് ഉറപ്പാക്കണമെന്നും ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഭീകരർക്കെതിരെ കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്നത് വലിയൊരു പോരാട്ടമാണെന്നും, ഇനിയൊരിക്കലും ഇസ്രായേൽ ഈ ഘട്ടത്തിലൂടെ കടന്നു പോകില്ലെന്ന് ഉറപ്പ് വരുത്തുന്ന യുദ്ധമാണ് ഇതെന്നും പ്രധാനമന്ത്രി ...

യെമൻ മിസൈൽ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ; സംഭവം ഹമാസ് കൂട്ടക്കുരുതിയുടെ വാർഷിക ദിനത്തിൽ

ടെൽ അവീവ്: ഹമാസ് ഭീകരർ ഇസ്രായേലി ജനതയ്ക്ക് നേരെ നടത്തിയ കൂട്ടക്കുരുതിയുടെ വാർഷിക ദിനത്തിൽ യെമനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രായേൽ. കരയിൽ നിന്ന് കരയിലേക്ക് ...

ഒക്ടോബർ 7ലെ ആക്രമണം അഭിമാനാർഹമായ നേട്ടമെന്ന് ഹമാസ്; തീവ്രവാദികളെ ഭൂമുഖത്ത് നിന്ന് പൂർണമായും തുടച്ചുനീക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഹമാസിനെതിരെ പൂർണമായും വിജയം നേടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിനെതിരെ ഹമാസിന്റെ ആക്രമണം നടന്ന് ഒരു വർഷം പിന്നിടുന്ന വേളയിലാണെന്ന് നെതന്യാഹുവിന്റെ പ്രതികരണം. '' ...

ഇസ്ലാമിക ഭീകരതയുടെ ഒരാണ്ട്; ഹമാസ് കൂട്ടക്കുരുതിയുടെ നടക്കുന്ന ഓർമകളിൽ വീണ്ടുമൊരു ഒക്ടോബർ ഏഴ്; പ്രതിരോധം ശക്തമാക്കി ഇസ്രായേൽ

ഇസ്രായേൽ മാത്രമല്ല, വാസ്തവത്തിൽ ലോകം ഒന്നടങ്കം സ്തംഭിച്ച ദിനമായിരുന്നു ഒക്ടോബർ ഏഴ്. പശ്ചിമേഷ്യയിൽ യുദ്ധത്തിന് തുടക്കം കുറിച്ച ആ കറുത്ത ദിനത്തിൻ്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്. ചരിത്രത്തിലെ ...

ഇസ്രായേലിൽ കത്തിക്കുത്തും വെടിവയ്പ്പും; ഒരാഴ്ചയ്‌ക്കിടെ 2-ാമത്തെ ഭീകരാക്രമണം; യുവതി കൊല്ലപ്പെട്ടു, 11 പേർക്ക് പരിക്ക്

ടെൽ അവീവ്: ഇസ്രായേലിലെ ബാർഷെബയിൽ വെടിവയ്പ്പും കത്തിക്കുത്തും. ഭീകരാക്രമണമാണെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ സുരക്ഷാ ഉദ്യോ​ഗസ്ഥർ വെടിവച്ച് വീഴ്ത്തിയെന്നാണ് ...

വല്ലാത്ത ചതി, ഓർക്കാപ്പുറത്ത് പിന്നീന്നൊരടി! നസറുള്ളയുടെ പിൻ​ഗാമിയും ചാരമായി? ഹാഷിം സഫീദിൻ കൊല്ലപ്പെട്ടതായി റിപ്പോർ‌ട്ട്

ബെയ്റൂട്ട്: ഹാഷിം സഫീദിൻ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ തലവൻ വധിക്കപ്പെട്ടപ്പോൾ ഹസ്സൻ നസറുള്ളയുടെ പിൻ​ഗാമിയാകുന്നത് ഹാഷിം സഫീദിൻ ആണെന്നായിരുന്നു വിവരം. എന്നാൽ ബെയ്റൂട്ട് കേന്ദ്രീകരിച്ച് ...

ഇറാന്റെ ഭീഷണിക്ക് പിന്നാലെ ലെബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ; ബെയ്‌റൂട്ടിൽ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം

ടെൽഅവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭീഷണി സന്ദേശത്തിന് പിന്നാലെ ഹിസ്ബുള്ള ഭീകരർക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബെയറൂട്ടിന്റെ തെക്കൻ മേഖലകളിൽ കൂടുതൽ ഇടങ്ങളിൽ ...

തകര്‍ത്തത് 2000 സൈനിക കേന്ദ്രങ്ങൾ; 4 ദിവസത്തിനുള്ളിൽ ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളടക്കം 250 ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന

ജറുസലേം: കഴിഞ്ഞ നാല് ദിവസത്തിനിടെ ലെബനന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ആക്രമണത്തിൽ 250 ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന. ഹിസ്ബുള്ളയുടെ രണ്ടായിരത്തിലധികം സൈനിക കേന്ദ്രങ്ങളും ...

Page 2 of 19 1 2 3 19