“മൊബൈൽ അഡിക്ഷൻ പോലെയാണ് ഒരാളുടെ ജീവിതത്തിൽ ലഹരിയും, ഡബ്ബ് ചെയ്യുമ്പോൾ ഇടയ്‌ക്കിടയ്‌ക്ക് പോയി പുകവലിക്കാറുണ്ടായിരുന്നു, ഇപ്പോൾ അതൊന്നുമില്ല”: ഷൈൻ
ഒരാളുടെ ജീവിതത്തിൽ മൊബൈൽ ഫോൺ എങ്ങനെ ശീലമാകുന്നു അതുപോലെയാണ് ലഹരിയെന്ന് നടൻ ഷൈൻ ടോം ചാക്കോ. സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ കാർത്തിക് സൂര്യയുമായുള്ള അഭിമുഖത്തിലാണ് താരത്തിൻ്റെ പ്രതികരണം. ...




