അഗ്നിപഥ് ബിജെപി അണികളെ തോക്കേന്താൻ പഠിപ്പിക്കാൻ; യുവാക്കളെ സൈനിക പരിശീലനത്തിന് ശേഷം ബിജെപിയുടെ സായുധസംഘമാക്കുമെന്നും മമതാ ബാനർജി
കൊൽക്കത്ത: അഗ്നിപഥിലൂടെ ചെറുപ്രായത്തിൽ യുവാക്കളെ ബിജെപി സ്വന്തം സായുധ സേനാ വിഭാഗമാക്കിമാറ്റാനാണ് ശ്രമിക്കുന്നതെന്ന് മമതാ ബാനർജി. നരേന്ദ്രമോദി സർക്കാർ യുവാക്കളെ നാലുവർഷം കൊണ്ട് തോക്കുപയോഗിക്കാൻ മാത്രമാണ് പഠിപ്പിക്കുക. ...



