Mundakai - Janam TV

Mundakai

ഒരു നാടിന്റെ സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞ ഉരുൾപൊട്ടൽ; ”ഉരുൾ- പൊരുളറിയാത്ത നഷ്ടങ്ങളുടെ വേദന”പ്രദർശനത്തിന് ഒരുങ്ങുന്നു..

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ വേദനകളും നഷ്ടങ്ങളും ഉൾക്കൊള്ളിച്ച ആൽബം പ്രദർശനത്തിനൊരുങ്ങി. '' ഉരുൾ- പൊരുളറിയാത്ത നഷ്ടങ്ങളുടെ വേദന' എന്ന പേരിലാണ് ആൽബം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കോഴിക്കോട്ടെ ഒരുപറ്റം ...

ഉരുൾവെള്ളം കുത്തിയൊലിച്ച് ബാക്കിയായ തേയിലച്ചെടികൾ പച്ച പുതച്ചു; ‌നുള്ളാൻ ആളില്ലാതെ അനാഥമായി തേയിലത്തോട്ടങ്ങൾ; സ‍‍‍ർവതിനും സാക്ഷിയായി ചൂരൽമലയിലെ ആൽമരം

ഒരു ദേശം തന്നെ ഭൂമുഖത്ത് നിന്ന് തുടനീക്കപ്പെട്ടതറിയാതെ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും തേയിലക്കാടുകളിൽ പച്ചപ്പ് നിറഞ്ഞു. അന്നം നൽകിയിരുന്ന ആ തേയില നുള്ളാൻ ആ ദേശത്ത് ഇന്നാരുമില്ല. തകർ‌ന്ന ...

‘കഴുത്തും കാലും മാത്രം കിട്ടി; തല കിട്ടിയില്ല,താലിച്ചരട് കണ്ടിട്ടാണ് പെങ്ങളെ തിരിച്ചറിഞ്ഞത്; എത്തും മുൻപ് മാതാപിതാക്കളെ സംസ്കരിച്ചു’; നോവായി മുണ്ടക്കൈ

മൂന്ന് ദിവസമായി കേരളത്തിന്റെ ഉള്ളുലയുകയാണ്. പ്രിയപ്പെട്ടവരെ തേടി അലയുന്നവർ നിരവധിയാണ്. മരിച്ച് കിടക്കുന്നവരെ കണ്ട് സ്തംഭിച്ച് നിൽക്കുന്നവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്തവർ, ഉറ്റവരെ തേടി അലയുന്നവർ, അങ്ങനെ എങ്ങും ...

പ്രകൃതിഭം​ഗി നിറഞ്ഞ മുണ്ടക്കൈ; ഏലയ്‌ക്ക മണമുള്ള തോട്ടങ്ങളും തേയിലക്കാടും; പൊതിഞ്ഞ് കോടയും; ഉരുളെടുക്കും മുൻപ് ആ നാട് ഇങ്ങനെയായിരുന്നു..

ചുറ്റും പച്ചപ്പ്, അതിനിടയിലൂടെ ചെറിയൊരു ടാറിട്ട വഴി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള വഴി അത്രയേറെ മനോഹരമായിരുന്നു. ചൂരൽമലയിൽ നിന്ന് മൂന്ന് കിലോമീറ്ററോളം തേയിലക്കാറ്റേറ്റ് സഞ്ചരിച്ചാണ് മുണ്ടക്കൈ എന്ന ...

ജില്ലയിൽ 82 ദുരിതാ‌ശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 8,304 പേർ ; ഇടമുറിയാത്ത രക്ഷാദൗത്യത്തിലൂടെ രക്ഷിച്ചത് 1,592 പേരെ: വയനാട് ജില്ലാ കളക്ടർ

വയനാട്: ജില്ലയിൽ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,304 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ടെന്ന് വയനാട് ജില്ലാ കളക്ടർ മേഘശ്രീ. ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 3,022 പുരുഷന്മാരും 3,398 സ്ത്രീകളും ...

നെഞ്ചുനീറി കേരളം; നിലമ്പൂർ ആശുപത്രിയിൽ ഇന്നെത്തിയത് 11 മൃതശരീരങ്ങൾ; മരണസംഖ്യ 177 ആയി

വയനാട്: മുണ്ടക്കൈയിലെ ദുരന്തത്തിന് പിന്നാലെ മരണസംഖ്യ ഉയരുന്നതിൽ വിറങ്ങലിച്ച് കേരളം. നിലമ്പൂർ ആശുപത്രിയിൽ മാത്രം 11 മൃതദേഹങ്ങളാണ് ഇന്നെത്തിയത്. 177 പേരുടെ മരണം സ്ഥിരീകരിച്ചു. ഉറ്റവരെയും ബന്ധുക്കളെയും ...

ഉരുൾ ബാക്കി വച്ചത്… കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂനകൾക്കുമിടയിൽ പ്രിയപ്പെട്ടവരെ തിരഞ്ഞ് വളർത്തുനായകൾ; നെഞ്ചുലച്ച് മുണ്ടക്കൈ

മേപ്പാടി: ഉരുളെത്തി ഒരു നാടിനെയൊന്നാകെ തുടച്ചുനീക്കിയപ്പോൾ ബാക്കിയായത് വളർത്തുമൃ​ഗങ്ങൾ മാത്രം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കനത്ത മഴയ്ക്കിടയിലും അവർ തങ്ങൾക്ക് ആഹാരം നൽകിയിരുന്നവർക്കായുള്ള തിരച്ചിലിലാണ്. മണ്ണും കല്ലുമെത്തി ...