പ്രകൃതിഭം​ഗി നിറഞ്ഞ മുണ്ടക്കൈ; ഏലയ്ക്ക മണമുള്ള തോട്ടങ്ങളും തേയിലക്കാടും; പൊതിഞ്ഞ് കോടയും; ഉരുളെടുക്കും മുൻപ് ആ നാട് ഇങ്ങനെയായിരുന്നു..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രകൃതിഭം​ഗി നിറഞ്ഞ മുണ്ടക്കൈ; ഏലയ്‌ക്ക മണമുള്ള തോട്ടങ്ങളും തേയിലക്കാടും; പൊതിഞ്ഞ് കോടയും; ഉരുളെടുക്കും മുൻപ് ആ നാട് ഇങ്ങനെയായിരുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 11:33 am IST
FacebookTwitterWhatsAppTelegram

ചുറ്റും പച്ചപ്പ്, അതിനിടയിലൂടെ ചെറിയൊരു ടാറിട്ട വഴി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള വഴി അത്രയേറെ മനോഹരമായിരുന്നു. ചൂരൽമലയിൽ നിന്ന് മൂന്ന് കിലോമീറ്ററോളം തേയിലക്കാറ്റേറ്റ് സഞ്ചരിച്ചാണ് മുണ്ടക്കൈ എന്ന ​ഗ്രാമത്തിലെത്തിച്ചേരുന്നത്. പ്രകൃതി രമണീയതയ്‌ക്കിടെ എൽപി സ്കൂളും മുസ്ലീം പള്ളിയും ക്രിസ്ത്യൻ പള്ളിയും. കുന്നിൻ മുകളിൽ അംബരചുംബിയായി ക്ഷേത്രവുമുണ്ട്. ഈ അമ്പലമുറ്റത്താണ് റോഡ് അവസാനിക്കുന്നത്.

ചായത്തോട്ടങ്ങളും സു​ഗന്ധവ‍ൃജ്ഞനം മണക്കുന്ന ഏലത്തോട്ടങ്ങളുടെയും സൗന്ദര്യവും മലകളെ തൊട്ടുതലോടി വരുന്ന കോടയും ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടേക്ക് എത്തിയിരുന്നത്. പ്രകൃതിഭം​ഗിക്ക് പുറമേ സഹോദര്യവും സഹകരണവുമൊക്ക ഒത്തിണങ്ങിയ നാടായിരുന്നു ഇന്ന് നാമവശേഷമായ മുണ്ടക്കൈ. അയൽക്കാരെയും നാട്ടുകാരെയും തിരക്കി മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുന്ന നാട്ടുകാരുമുണ്ട്. സ്വന്തം കുടുംബാം​ഗത്തെ നഷ്ടപ്പെട്ട വേദനയോടെയാണ് അവർ ഉറ്റവരെ തിരയുന്നത്.

വയനാട് ജില്ലയിൽ കോഴിക്കോട്- മലപ്പുറം വനമേഖലയോട് ചേർന്നാണ് മുണ്ടക്കൈ ​ഗ്രാമം സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ മൂന്നാറെന്നും ചിറാപുഞ്ചിയെന്നൊക്കെയാണ് ഈ ​ഗ്രാമത്തിന്റെ വിളിപ്പേര്. അത്രയേറെ ഭം​ഗിയായിരുന്നു ഇവിടം. ചാലിയാറിന്റെ ഉത്ഭസ്ഥാനവും ഇവിടെയാണ്. വാഹനത്തിരക്ക് ഇല്ലാത്ത വഴികളിലൂടെ സഞ്ചരിച്ചാൽ എസ്റ്റേറ്റ് പാടികളിലേക്കാണ് എത്തുന്നത്. എസ്റ്റേറ്റിലെ തൊഴിലാളികൾക്കായി നിർമിച്ച് നൽകിയതാണ് ഈ പാടികൾ. പ്രശസ്തമായ സൂചിപ്പാറ വെള്ളച്ചാട്ടവും സീതമ്മക്കുണ്ട് വെള്ളച്ചാട്ടവുമൊക്കെ ഈ വഴിക്കായിരുന്നു. തേയില ചെടികളുടെ കാവൽക്കാരനായി സെന്റിനൽ റോക്കും തല ഉയർത്തി നിന്നിരുന്നു. ഇന്ന് അവിടെ ചെളിക്കുണ്ടാണ്.

ഇതും കഴിഞ്ഞ് മുന്നോട്ട് പോകുമ്പോഴാണ് മുണ്ടക്കൈ സർക്കാർ എൽപി സ്കൂൾ. മുണ്ടക്കൈ അങ്ങാടിയിലാണ് ടാറിട്ട റോഡ് അവസാനിക്കുന്നത്. പിന്നീട് അങ്ങോട്ട് കുത്തനെയുള്ള മലയാണ്. മൺപാതയിലൂടെ കാൽനടയായാണ് പോകേണ്ടത്. ഈ പാത അവസാനിക്കുന്നത് ക്ഷേത്രമുറ്റത്താണ്. അമ്പലത്തിന് മറുവശത്ത് കുന്നുകളാണ്, അരുവികൾ അതിലൂടെ ഒഴുകിയിറങ്ങുന്നു. ഇടയക്ക് കോടയും കൂട്ടിന് വരും. ഇത്രയേറെ ​പ്രകൃതി ഭം​ഗിയും പച്ചപ്പും നിറഞ്ഞയിടമാണ് ഇന്ന് മരുഭൂമി പോലെ കിടക്കുന്നത്. മുണ്ടക്കൈ എന്നൊരു ​ഗ്രാമം അവശേഷിക്കുന്നത് സൂചന ബോർഡുകളിൽ മാത്രമാണ്. ‌അ​ക്ഷരാർത്ഥത്തിൽ പ്രകൃതിയുടെ സംഹാരതാണ്ഡവം.

ഇരച്ചെത്തിയ ഉരുളാണ് മുണ്ടക്കൈ എന്ന നാടിനെ ഇല്ലാതാക്കിയത്. ഇവിടെ എങ്ങനെയൊരു മനോഹ​ര ​ഗ്രാമം ഉണ്ടായിരുന്നുവെന്നതിന് അവിടെ ഇവിടെയായി ചില ശേഷിപ്പുകൾ മാത്രം ബാക്കി. മരണക്കയത്തിലേക്ക് അകപ്പെടാനൊരുങ്ങുകയാണെന്ന് അറിയാതെയാണ് മുണ്ടക്കൈ ​ഗ്രാം ഉറങ്ങാൻ കിടന്നത്. എന്നേക്കുമായി എഴുന്നേൽക്കാത്ത വിധത്തിലുള്ള ഉറക്കമായിരിക്കുമെന്ന് ആരും കരുതിയില്ല. കിടക്കുന്നിടത്ത് നനവ് തട്ടിയാണ് ഓരോരുത്തരും കണ്ണ് തുറക്കുന്നത്. ചെളിയും മണ്ണും ശക്തിയായി ഒഴുകിയെത്തുന്നതിനിടയിൽ അവർ‌ അറിഞ്ഞിരിക്കില്ല തങ്ങളുടെ നാട് തന്നെ നിഷ്പ്രഭമാകുകയായിരുന്നുവെന്ന്. ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസമുണ്ടെങ്കിലും അവരുടെ പക്കൽ മരണഭീതി മാത്രമാണ് മിച്ചമുള്ളത്.

Tags: Wayanad LandslideMundakai
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies