കുമ്പ കുലുക്കി ഗഡികൾ; സ്വരാജ് റൗണ്ടിനെ വിറപ്പിച്ച് 3D പുലിയും; നാലാം ഓണം കളറാക്കി തൃശൂരുകാർ
പുലിക്കളിയില്ലാത്തൊരു ഓണാഘോഷം തൃശൂരുകാർക്ക് സങ്കൽപ്പിക്കാൻ പോലുമാകില്ല. നാലാമോണത്തിന് സ്വരാജ് റൗണ്ടിൽ പുലികളിറങ്ങി കുമ്പ കുലുക്കുന്നതോടെയാണ് തൃശിവപേരൂരിൽ ഓണത്തിന് കലാശക്കൊട്ട് തുടങ്ങുന്നത്. ഇത്തവണയും മാറ്റമില്ലാതെ നഗരത്തിൽ പുലികൂട്ടം എത്തി. ...