പ്രഭവകേന്ദ്രം 1,550 മീറ്റർ ഉയരത്തിൽ, ഇവിടെ മുൻപും ഉരുൾപൊട്ടൽ; അപ്രത്യക്ഷമായത് 86,000 ചതുരശ്രമീറ്റർ ഭൂമി; ISROയുടെ ഉപഗ്രഹചിത്രവും ആഘാതഭൂപടവും പുറത്ത്
മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിന്റെ ഉപഗ്രഹചിത്രവും ആഘാതഭൂപടവും പുറത്തുവിട്ട് ഐഎസ്ആർഒ. സമുദ്രനിരപ്പിൽ നിന്ന് 1,550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമെന്ന് ഇസ്രോയുടെ ഉപഗ്രഹചിത്രത്തിൽ നിന്ന് വ്യക്തമാണ്. ...