ജോഷിമഠ് ന​ഗരം മുഴുവൻ മുങ്ങി പോകും!; ഭയപ്പെ‌ടുത്തുന്ന വെളിപ്പെടുത്തലുമായി ഐഎസ്ആർഒ; വെറും 12 ദിവസത്തിനുള്ളിൽ താഴ്ന്നു പോയത് 5.4 സെന്റീമീറ്റർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോഷിമഠ് ന​ഗരം മുഴുവൻ മുങ്ങി പോകും!; ഭയപ്പെ‌ടുത്തുന്ന വെളിപ്പെടുത്തലുമായി ഐഎസ്ആർഒ; വെറും 12 ദിവസത്തിനുള്ളിൽ താഴ്ന്നു പോയത് 5.4 സെന്റീമീറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2023, 10:36 am IST
FacebookTwitterWhatsAppTelegram

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിച്ചിൽ തുടരുകയാണ്. നെടുകെ പിളരുന്ന കെട്ടിടങ്ങളുടെയും ഇടിഞ്ഞു താഴുന്ന ഭൂമിയുടെയും ദൃശ്യങ്ങൾ നമ്മെ ഭയപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ, ദ്രുതഗതിയിലുള്ള ഭൂമി തകർച്ച കാരണം ജോഷിമഠ് നഗരം മുഴുവൻ മുങ്ങി പോയേക്കാം എന്ന് കണ്ടെത്തിയിരിക്കുകയാണ് ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ). പ്രദേശത്ത് നടത്തിയ പഠനത്തിന്റെ ഭാ​ഗമായാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഐഎസ്ആർഒ പുറത്തു വിട്ടിരിക്കുന്നത്.

നഗരം മുഴുവൻ അതിവേഗം മുങ്ങുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് ഐഎസ്ആർഒ പറയുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ പുണ്യനഗരം വെറും 12 ദിവസത്തിനുള്ളിൽ 5.4 സെന്റീമീറ്ററാണ് താഴ്ന്നു പോയിരിക്കുന്നത്. ഇത് സൂചിപ്പിക്കുന്ന ചില ഉപ​ഗ്രഹ ചിത്രങ്ങളും ഐഎസ്ആർഒ പുറത്തു വിട്ടിട്ടുണ്ട്. ജോഷിമഠ് ന​ഗരം, സൈനിക ഹെലിപാഡ്, നർസിംഗ് മന്ദിർ എന്നിവ ഉൾപ്പെടുന്ന പ്രദേശം വലിയ തോതിൽ താഴ്ന്നു പോയിരിക്കുന്നു. പുറത്തു വന്ന ചിത്രങ്ങൾ ഭയപ്പെടുത്തുന്നതാണ്.

പ്രദേശത്തെപ്പറ്റി പ്രവചനം ഒന്നും നടത്തിയില്ല എങ്കിൽപോലും, ജോഷിമഠ് നഗരം മുഴുവൻ അതിവേ​ഗം മുങ്ങി പോയേക്കാം എന്ന ആശങ്ക ഐഎസ്ആർഒ പങ്കുവെച്ചു. ഈ വർഷം ജനുവരി വരെ, വെറും 12 ദിവസത്തിനുള്ളിൽ ഭൂമി 5.4 സെന്റീമീറ്റർ താഴ്ന്നത് ഭൂമി ഇടിയുന്നതിന്റെ വേഗത വർദ്ധിച്ചു എന്നതാണ് സൂചിപ്പിക്കുന്നത്. 2022 ഏപ്രിലിനും നവംബറിനും ഇടയിൽ ഏഴ് മാസത്തിനിടെ ജോഷിമഠ് നഗരത്തിനുള്ളിൽ -9 സെന്റീമീറ്റർ വരെ താഴ്ന്ന നില രേഖപ്പെടുത്തിയതായും 2022 ഡിസംബർ 27 നും 2023 ജനുവരി 8 നും ഇടയിൽ ദ്രുതഗതിയിലുള്ള തകർച്ച സംഭവിച്ചതായും​ ​ഗവേഷകർ പറയുന്നു.

According to a preliminary observation by ISRO, the entire town of #Joshimath might sink as a result of rapid land subsidence. The holy town sank 5.4 cm in a period of just 12 days! Central part of Joshimath town, army helipad and Narsingh Mandir are witnessing rapid subsidence. pic.twitter.com/qEvqRAFID8

— Harsh Vats (@HarshVatsa7) January 12, 2023

ഉപഗ്രഹസഹായത്തോടെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ 4000 പേരെയാണ് ഇതിനകം ജോഷിമഠിൽനിന്നു മാറ്റിപ്പാർപ്പിച്ചത്. 600-ൽ ഏറെ കെട്ടിടങ്ങൾ ഭാഗികമായി തകരുകയോ വിള്ളൽ വീഴുകയോ ചെയ്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇവിടങ്ങളിൽ താമസിച്ചിരുന്നവരെ പൂർണമായി ഒഴിപ്പിച്ചു. ഐടിബിപി, കരസേനാ മന്ദിരങ്ങൾക്കും വിള്ളലുണ്ട്. ജോഷിമഠിലെ 30 ശതമാനത്തോളം പ്രദേശത്തെ പ്രതിസന്ധി ബാധിച്ചതായാണു കേന്ദ്രം ചുമതലപ്പെടുത്തിയ വിദഗ്ധസംഘത്തിന്റെ വിലയിരുത്തൽ.

Tags: isroSatellite ImagesJOSHIMATH
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies