wayanadu - Janam TV

wayanadu

വയനാട് ഉരുൾപൊട്ടൽ; ഹോട്ടലുകൾ ഉൾപ്പെടെ ഏറ്റെടുത്ത് സർക്കാർ പുനരധിവാസം ഒരുക്കണമെന്ന് ഹൈക്കോടതി; ബാങ്കുകൾ ഇഎംഐ പിടിച്ചാൽ കോടതിയെ അറിയിക്കണം

എറണാകുളം: വയനാട് ഉരുൾപൊട്ടലുണ്ടായി ഒരു മാസം പിന്നിട്ടിട്ടും ദുരിതബാധിതരുടെ പുനരധിവാസം വൈകുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരെ മാറ്റി താമസിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്നും ഒരാഴ്ച്ചയ്ക്കുള്ളിൽ ...

ആദ്യം ഉരുള്‍പൊട്ടിയത് ഒരു മണിക്ക്; വീട്ടുകാരോടൊപ്പം അടുത്തുള്ള കുന്നിലേക്ക് ഓടിക്കയറി: ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട അനുഭവം വിവരിച്ച് പ്രദേശവാസി

വയനാട്: കേരളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തത്തിനാണ് ഇന്ന് പുലർച്ചെയോടെ വയനാട് സാക്ഷ്യം വഹിച്ചത്. മുണ്ടക്കൈയിൽ നിന്നുണ്ടായ ഉരുൾപൊട്ടലിൽ ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങൾ ...

ജലനിരപ്പ് ഉയർന്നാൽ ബാണാസുര സാ​ഗർ അണക്കെട്ടിന്റെ ഷട്ടർ തുറക്കും: മുന്നറിയിപ്പുമായി ജില്ലാ കളക്ടർ

വയനാട്: മാനന്തവാടിയിലെ ബാണാസുര സാഗർ അണക്കെട്ടില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയർന്നാൽ ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ചു. അണക്കെട്ടിലെ അധികജലം ഒഴുക്കി വിടുന്നതിന്റെ ...

കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

വയനാട്: കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിക്കുന്നത്. മരണപ്പെട്ട കല്ലുമുക്ക് സ്വദേശി രാജുവിന്റെ വീട്ടിലെത്തിയ മന്ത്രി ഒ.ആര്‍ കേളുവിന് ...

വയനാട്ടിൽ കനത്ത മഴ; വയനാട്- കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിൽ: എറണാകുളത്ത് വീടിന്റെ മുകളിൽ മണ്ണിടിഞ്ഞ് വീണു

വയനാട്: കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിവിധ ഇടങ്ങളിൽ നാശനഷ്ടം. വയനാട്-കൽപറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി. ​ഗതാ​ഗതവും തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് വീട് പൂർവ്വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ...

വയനാട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സ്കൂളിൽ നിന്ന് മർദനം; സഹപാഠികൾ കത്രിക കൊണ്ട് കുത്തിയെന്ന് പരാതി

വയനാട്: മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. പരിചയപ്പെടാനെന്ന പേരിൽ ക്ലാസിൽ നിന്നും വലിച്ചിറക്കി ...

നക്ഷത്രങ്ങൾക്കിടയിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരുവൾ! ഉയിരോട് ചേർന്ന് പൈതൽ; വൈറലായി മെറ്റേണിറ്റി ഷൂട്ട് ചിത്രങ്ങൾ

കുഞ്ഞിനെ താലോലിക്കാനായി കാത്തിരിക്കുന്ന മാതൃത്വത്തിന്റെ നിരവധി ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. വ്യത്യസ്തങ്ങളായ മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങൾ സർവ്വസാധാരണമാണ്. അത്തരത്തിൽ വ്യത്യസ്തമായ ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം മുതൽ ...

കൽപറ്റയിൽ കാട്ടുപന്നി ആക്രമണം; മൂന്നു പേർക്ക് പരിക്ക്

വയനാട്: കൽപ്പറ്റ കൈനാട്ടിയിൽ കാട്ടുപന്നി ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്. കൽപ്പറ്റ പെരുന്തട്ട സ്വദേശി മുഹമ്മദ് ഭാര്യ സുഹറ എട്ടു വയസ്സുള്ള മകൻ എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടി ...

രാജ്യത്തെ അഴിമതിക്കാരെല്ലാം അഴിയെണ്ണുകയാണ്, ഇത് പ്രധാനമന്ത്രിയുടെ പ്രഖ്യാപിത ലക്ഷ്യം: കെ. സുരേന്ദ്രൻ

വയനാട്: അഴിമതിക്കെതിരെ ശക്തനായി നിലകൊള്ളുന്ന സർക്കാരാണ് മോദിയുടേതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെല്ലാം ഇന്ന് കേസുകളിൽ അഴിയെണ്ണുകയാണെന്നും കെ.സുരേന്ദ്രൻ ...

വയനാട്ടിലെ വന്യജീവി ആക്രമണം; മരണപ്പെട്ട ആളുകളുടെ വീടുകൾ കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് സന്ദർശിക്കും; അവലോകന യോ​​ഗം ചേർന്ന് കേന്ദ്രം

വയനാട്: ജില്ലയിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അടിയന്തരയോഗം ചേർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ഇതിനെ തുടർന്ന് നാളെ വയനാട്ടിൽ സന്ദർശനം നടത്തുമെന്ന് ...

ഞാൻ കരഞ്ഞതുപോലെ ഇനി ഒരു കുട്ടിയും കരയരുത്, എന്റെ ഡാഡിക്ക് സംഭവിച്ചത് ഇനിയാർക്കും ഉണ്ടാകരുത്: കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ മകൾ

വയനാട്: പ്രതിപക്ഷ നേതാവ് വി ‍‍ഡി സതീശനോട് ചോദ്യങ്ങളുമായി മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ. തന്റെ അച്ഛന് സംഭവിച്ചത് ഇനി ആർക്കും വരരുതെന്നും അജീഷിന്റെ ...

വയനാട്ടിൽ വീണ്ടും കാട്ടാന; ആനയെ തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ച് വനം വകുപ്പ്

വയനാട്: വയനാട്ടിൽ വീണ്ടും കാട്ടാന ഇറങ്ങി. മേപ്പാടി മുണ്ടക്കൈ പരിസരത്തെ തേയിലത്തോട്ടത്തിലാണ് കാട്ടാന ഇറങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് കാട്ടാന നാട്ടിൽ ഇറങ്ങിയത്. സംഭവത്തെ തുടർന്ന്, വനം വകുപ്പ് ...

അജീഷിന്റെ ഭാര്യക്ക് സ്ഥിരം സർക്കാർ ജോലി, നഷ്ടപരിഹാരമായ 10 ലക്ഷം രൂപ തിങ്കളാഴ്ച കൈമാറും: പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ

വയനാട്: മാനന്തവാടിയിൽ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ ഭാര്യക്ക് സ്ഥിരം സർക്കാർ ജോലി എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുകിട്ടിയ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം ...

ഷോട്ടോഷൂട്ട് പാളി; നടന്നുപോയ ആനയെ പ്രകോപിപ്പിച്ച് യാത്രക്കാർ; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വയനാട്: കാട്ടാന ആക്രമണത്തിൽ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുത്തങ്ങ ബന്ദിപ്പൂര്‍ വനമേഖലയിലാണ് സംഭവം. കാട്ടാന യാത്രക്കാരെ ആക്രമിക്കാൻ പാഞ്ഞെത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ആക്രമണം ...

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമവും മർദ്ദനവും; 37 കാരന് ഏഴ് വര്‍ഷം കഠിനതടവും പിഴയും

വയനാട്: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ 37 കാരന് ഏഴ് വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. സുൽത്താൻ ബത്തേരി ...

നാട്ടുകാർക്ക് മുന്നിലൂടെ ഓടിമറഞ്ഞ് കരടി; പിടികൂടാനുള്ള ദൗത്യം അവസാനിപ്പിച്ച് വനംവകുപ്പ്

വയനാട്: മാനന്തവാടി തരുവണയിൽ കരടിയെ പിടികൂടാനുള്ള ദൗത്യം അവസാനിപ്പിച്ചു. കരടി ഓടിമറഞ്ഞതിനാൽ മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ലെന്നും വനം വകുപ്പ് അറിയിച്ചു. രണ്ടു ദിവസമായി മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും ...

ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി

പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. ധോണി മായാപുരം പെരുന്തുരുത്തി കളത്തിൽ ഇന്ന് പുലർച്ചെയോടെയാണ് കാട്ടാന ഇറങ്ങിയത്. പ്രദേശത്തെ കൃഷിക്ക് വ്യാപക നാശം വരുത്തിയിട്ടുണ്ട്.. പെരുന്തുരുത്തി കളം സ്വദേശി ...

കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാക്സി ഡ്രൈവർക്ക് പരിക്ക്

വയനാട്: തിരുനെല്ലിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാക്സി ഡ്രൈവർക്ക് പരിക്ക്. കണ്ണൂർ ഉളിയിൽ കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ പി കെ രഞ്ജിത്തിനാണ് പരിക്കേറ്റത്. കണ്ണൂരിൽ നിന്നും വയനാട്ടിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു രഞ്ജിത്ത്.

കോളേജ് വിദ്യാർത്ഥികളുമായി പോകുന്നതിനിടയിൽ ബസ് തടഞ്ഞ് വച്ച് ആക്രമണം; ഡ്രൈവർ ആശുപത്രിയിൽ

വയനാട്: മാനന്തവാടിയിൽ കോളേജ് ബസ് ഡ്രൈവറെ മർദ്ദിച്ച് സംഘം. ബസ് തടഞ്ഞിട്ടായിരുന്നു സംഘത്തിന്റെ മർദ്ദനം. നടവയിലിലെ സിഎം കോളേജിലെ ബസ് ഡ്രൈവർ പി.എസ്. ഷിൻസാണ് മർദ്ദനത്തിന് ഇരയായത്.സംഭവത്തിൽ ...

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ കടിച്ചു കൊന്നു

വയനാട്: ജില്ലയിൽ വീണ്ടും ഭീതി പരത്തി കടുവയുടെ ആക്രമണം. വടക്കാട് പച്ചക്കടി കോളനിയിലാണ് ആക്രമണം ഉണ്ടായത്. രാജു എന്നയാളുടെ പശുവിനെ കടുവ കടിച്ചു കൊന്നു. ഇന്ന് ഉച്ചയ്ക്ക് ...

മേയാൻ വിട്ട ആടിനെ കാണാനില്ല; രണ്ട് ദിവസങ്ങൾക്ക് ശേഷം അവശിഷ്ടങ്ങൾ കണ്ടെത്തി; അജ്ഞാത ജീവി ആക്രമിച്ചതെന്ന് പ്രദേശവാസികൾ

വയനാട്: പുൽപ്പള്ളിയിൽ മേയാൻവിട്ട ആടിനെ അജ്ഞാത ജീവി കൊന്ന് ഭക്ഷിച്ചതായി പ്രദേശവാസികൾ. ചേകാടിക്കടുത്ത് ബാവലിയിലെ വനപ്രദേശത്തിന് സമീപമാണ് സംഭവം. ബാവലി തുറമ്പൂർ കോളനിയിലെ മല്ലൻ എന്നയാളുടേതാണ് ആട്. ...

വാകേരിയിൽ വീണ്ടും കടുവയെത്തിയതായി നാട്ടുകാർ

വയനാട്: വാകേരിയിൽ വീണ്ടും കടുവയെത്തി. വാകേരി കല്ലൂർ കുന്നിൽ സന്തോഷിന്റെ വീടിന്റെ സമീപത്താണ് കടുവയുടെ സാന്നിധ്യം കണ്ടത്. ഞായറാഴ്ച രാത്രി ആയിരുന്നു കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം ...

സ്വകാര്യ ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; യുവാവ് പിടിയിൽ

വയനാട്: സ്വകാര്യ ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. വൈത്തിരി സ്വദേശി അരുൺ ആന്റണിയാണ് പിടിയിലായത്. കാട്ടിക്കുളം ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ ...

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; പശുവിനെ കൊലപ്പെടുത്തി

വയനാട്: മേപ്പാടി ചുളിക്കലിൽ കടുവ ഇറങ്ങി. ചുളിക്ക ഏഴാം നമ്പറിൽ പി.വി ശിഹാബിന്റെ പശുവിനെയാണ് കടുവ കൊന്നത്. ‌മേയാൻ വിട്ട പശുവിനെ തേയില തോട്ടത്തിൽ വച്ചായിരുന്നു കടുവ ...

Page 1 of 3 1 2 3