Woman - Janam TV
Thursday, July 10 2025

Woman

അമിതവേ​ഗത, തരിപ്പണമായി ഡസ്റ്റർ! യുവതിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലുണ്ടായ കാറപകടത്തിൽ യുവതിയടക്കം മൂന്നുപേർ മരിച്ചു. ഇതിലൊരാൾ കുട്ടിയാണ്. ​ഗുരുതരമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൽഘറിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.  അമിതവേ​ഗത്തിൽ ...

പാസ്പോർട്ടിലെ ഫോട്ടോയുമായി യാതൊരു ബന്ധവുമില്ല; യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് എയർപോർട്ട് അധികൃതർ

ഷാങ്‌ഹായ്: പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ലാത്തതിനാൽ യുവതിയുടെ മുഖത്തെ മേക്കപ്പ് തുടച്ചുമാറ്റിച്ച് വിമാനത്താവളത്തിലെ ജീവനക്കാരി. ചൈനയിലെ ഷാങ്ഹായ് എയർപോർട്ടിലാണ് സംഭവം. പാസ്പോർട്ടിലെ ഫോട്ടോയും യുവതിയുടെ മേക്കപ്പ് ചെയ്ത മുഖവും ...

ആർസിബി ഫൈനലിൽ തോറ്റാൽ ഭർത്താവിനെ ഡിവോഴ്സ് ചെയ്യും; കടുപ്പിച്ച് ആരാധിക, വൈറലായി പോസ്റ്റർ

2025 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിൽ കടന്നതോടെ ആവേശത്തിലാണ് ആർസിബി ആരാധകർ. ഇതുവരെ കന്നി കിരീടം നേടിയിട്ടില്ലെങ്കിലും ഇത് നാലാം തവണയാണ് ആർസിബി കിരീടപോരാട്ടത്തിനായി ഫൈനലിലെത്തുന്നത്. ...

മകന് ചോറ് കൊടുക്കുന്നതിനിടെ പാമ്പ് കടിയേറ്റു; അമ്മയ്‌ക്ക് ദാരുണാന്ത്യം

തൃശൂരിൽ വീട്ടുമുറ്റത്ത് നിന്ന് മകന് ചോറ് കൊടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ മാതാവ് മരിച്ചു. മാപ്രാണം, മാടായികോണം തട്ടിൽ പീറ്ററിൻ്റെ മകൾ ഹെന്നയാണ് മരിച്ചത്. കുറാഞ്ചേരി ഇൻമൈൻഡ്‌ മെന്റൽ ...

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മരം വീണു, യുവതിയും യുവാവും തത്ക്ഷണം മരിച്ചു

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മരം വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. ഡെറാഡൂണിലെ ടൈ​ഗർ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് മരം ഇവരുടെ ദേഹത്തേക്ക് വീണത്. വിനോദ സഞ്ചാരത്തിന് കുടുംബത്തിനൊപ്പമെത്തിയ ഡൽഹി സ്വദേശിനിയായ അൽക്ക ...

23-ാം നിലയിൽ നിന്ന് ചാടി, യുവതി വീണത് ബൈക്കിന് മുകളിൽ; ശരീരം രണ്ടായി വേർപെട്ടു

25-കാരിയായ യുവതി അപ്പാർട്ട്മെന്റിന്റെ 23-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. തിങ്കളാഴ്ച രാത്രി മുംബൈ വിക്രോളിയിലായിരുന്നു സംഭവം. ഹർഷദ തണ്ടോൽക്കർ എന്ന മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് ...

ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ചാറ്റ് ചോർന്നു! യുവതി ചോർത്തിയതെന്ന് ആരോപണം

ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ അർഷദീപ് സിം​ഗ് വിവാ​ദത്തിൽ. താരത്തിന്റേതെന്ന് കരുതുന്ന സ്വകാര്യ ഇൻസ്റ്റ​ഗ്രാം ചാറ്റുകൾ സോഷ്യൽ മീഡിയയിൽ ചോർന്നു. പഞ്ചാബി സ്വ​ദേശിനിയുമായി നടത്തിയ ചാറ്റുകളാണ് ലീക്കായത്. ...

ഭർത്താവിനെ വിഷം കൊടുത്തു കൊന്നു, വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ച സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ. അദ്ധ്യാപികയെ സഹായിച്ച ജുവനൈൽ പ്രതികളും കസ്റ്റഡിയിലായിട്ടുണ്ട്.യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം ...

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

ചർമ്മത്തിന്റെ നിറം മങ്ങുമെന്ന് പേടിച്ച് വെയിലേൽക്കാതെ നടന്ന യുവതിയുടെ അസ്ഥികൾ ഒടിഞ്ഞു. ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിലാണ് സംഭവം. കിടക്കയിൽ ഉറക്കത്തിൽ തിരിഞ്ഞ് കിടക്കവെയാണ് 48 വയസുകാരിയുടെ ...

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

ഭർത്താവിന് വിവാഹതേര ബന്ധമുണ്ടെന്ന് സംശയിച്ച്, ഇത് കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി പൊലീസ് പിടിയിൽ. 26-കാരിയാണ് കിഴക്കേ ഡൽഹിയിലെ ​ഗാസിപൂരിൽ പിടിയിലായത്. 30-കാരിയുടെ പരാതിയിലാണ് ...

വിവാഹേതര ബന്ധം കണ്ടുപിടിച്ചു, ഉറക്ക​ഗുളിക നൽകി, ഭർത്താവിനെ തലയ്‌ക്കടിച്ച് കൊന്നു; ഭാര്യയും മരുമകനും പിടിയിൽ

അയൽവാസികളുടെ മേൽ ഭർത്താവിന്റെ കൊലപാതകം കെട്ടിവയ്ക്കാൻ ശ്രമിച്ച ഭാര്യ ഒടുവിൽ പൊലീസ് പിടിയിൽ. സത്യം എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ഒരിക്കൽ മറനീക്കി പുറത്തുവരും എന്ന ചൊല്ലിന്റെ ഏറ്റവും ...

കൺമുന്നിൽ രണ്ടരവയസുകാരി മകളെ ബലാത്സം​ഗം ചെയ്ത് കൊല്ലാൻ ഒത്താശ ചെയ്തു; അമ്മയും കാമുകനും പിടിയിൽ

രണ്ടരവയസുകാരി ക്രൂര ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയും 19-കാരനായ കാമുകനും പൊലീസ് പിടിയിൽ. മുംബൈ മൽവാണിയിലാണ് നടുക്കുന്ന ക്രുരത. അമ്മയുടെ ഒത്താശയോടെ അവരുടെ കൺമുന്നിലാണ് മകൾ ...

തുണി മുറുക്കി കഴുത്ത് ഞെരിച്ചു, ശേഷം അറുത്തു; അമ്മയെ കാമുകനൊപ്പം ചേർന്ന് വകവരുത്തിയത് 15-കാരി, മൃതദേഹം ന​ഗ്നമാക്കി

അമ്മയെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി 15-കാരി. സംഭവത്തിൽ പിടിയിലായ ഇരുവരും പ്രായപൂർത്തിയാകാത്തവരാണ്. കാമുകന് 17-വയസാണ് പ്രായം. ലക്നൗവിലെ ചിൻഹത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 40-കാരിയായ ഉഷ സിം​ഗാണ് ...

AI “ഭർത്താവു”മായി പ്രണയത്തിലായി, ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും 58-കാരി

നിങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സംസാരിക്കാം, നിർദ്ദേശങ്ങളും ഉപദേശങ്ങളും ചോദിക്കം.. പക്ഷേ ചിലരുടെ വെളിപ്പെടുത്തലുകളും അവകാശവാദങ്ങളും കേട്ടാൽ വിചിത്രമെന്നല്ലാതെ മറ്റെന്ത് പറയുമെന്ന അവസ്ഥയാണ്. അമേരിക്കൻ വനിതയാണ് അത്തരത്തിലൊരു അവകാശവാദവുമായി ...

കോടതി വളപ്പിൽ അഭിഭാഷകയെ തല്ലിച്ചതച്ച് സീനിയർ, സസ്പെൻഡ് ചെയ്ത് ബാര്‍ അസോസിയേഷൻ

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ വനിത അഭിഭാഷകയെ ക്രൂരമായി മർദിച്ച് സീനിയർ. യുവതിയുടെ മുഖത്തിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ജൂനിയർ അഭിഷഭാഷകയായ ശ്യാമിലി ...

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: വിതുര സ്വദേശിയായ യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ...

പഞ്ചാബിലെ പാകിസ്താന്റെ ഡ്രോൺ ആക്രമണം; പരിക്കേറ്റ യുവതി മരിച്ചു

അമൃത്സർ: പഞ്ചാബിലെ ഫിറോസ്പൂരിൽ നടന്ന പാകിസ്താന്റെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു. സുഖ് വീന്ദർ കൗറാണ് മരിച്ചത്. മെയ് ഒമ്പതിനാണ് ആക്രമണമുണ്ടായത്. മൂന്ന് ദിവസം ചികിത്സയിലിരുന്ന ...

നായ ഓടിച്ചു, രക്ഷപ്പെടാൻ ചാടിയത് 20 അടി താഴ്ചയിലേക്ക്; യുവതിക്ക് സംഭവിച്ചത്, വീഡിയോ

മറ്റൊരാളുടെ വളർത്തു നായ ഓടിച്ചു, കടിയേൽക്കാതെ രക്ഷപ്പെടാൻ യുവതി ചാടിയത് 20 അടി താഴ്ചയിലേക്ക്. ​ഗ്രേറ്റർ നോയിഡയിലെ എക്കോ വില്ലേജ് 1 സൊസൈറ്റിയിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ...

ഈ തല്ല് തുടരും! കറങ്ങാനിറങ്ങിയ മകന്റെയും കാമുകിയുടെയും കരണം പുകച്ച് മാതാവ്; വൈറലായി വീഡിയോ

അടീന്ന് പറഞ്ഞാൽ കണ്ണിൽ നിന്ന് പൊന്നീച്ച പറക്കും. കാമുകിക്കൊപ്പം കറങ്ങാനിറങ്ങിയ മകനെ റോഡിൽ കണ്ട മാതാവ് കരണം അടിച്ച് പുകച്ചു. കാമുകിക്കും കിട്ടി തല്ല്. ഉത്തർപ്ര​ദേശിലെ കാൺപൂരിലാണ് ...

ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി; സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; യുവതി ജീവനൊടുക്കി

കാൺപൂർ: സ്ത്രീധന പീഡനം തുടരുന്നതിനിടെ ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഭർതൃവീട്ടുകാരിൽ നിന്നുള്ള പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലന്ന് യുവതിയുടെ ...

കാമുകനൊപ്പം ജീവിക്കാൻ പാകിസ്താൻ വിട്ട സീമ ഹൈദറും മടങ്ങുമോ? ഇന്ത്യയിൽ നിന്ന് പുറത്താക്കുമോ?

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ പൗരന്മാരുടെ വീസ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ആശങ്കയിലാണ് കാമുകനൊപ്പം ജീവിക്കാൻ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്താൻ സ്വദേശിനി സീമ ഹൈദറും. ...

ഹമ്മേ! എന്തൊര് എസ്കേപ്പ്, ഹൃദയം നിലയ്‌ക്കുന്ന വീഡിയോ

ഹൃദയം നിലയ്ക്കുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ഫ്ലൈഓവറിൽ നിന്ന് നിലംപതിക്കുന്ന കാറിൽ നിന്നും ഇരുമ്പ് ബോർഡിൽ നിന്നും യുവതി തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് വീഡിയോ. കാർ ...

കുടിച്ച് ലക്കുകെട്ട് യുവതിയുടെ അഭ്യാസം ; നടുറോഡിൽ കാറുകൾ കൂട്ടിയിടിച്ചു

നടുറോഡിൽ ​ഗതാ​ഗതം തടസപ്പെടുത്തി യുവതിയുടെ അഭ്യാസം. മദ്യപിച്ച് ലക്കുകെട്ട യുവതിയാണ് ഓട്ടോറിക്ഷയിൽ നിന്നിറങ്ങി കാറുകൾക്ക് മുന്നിൽ അഭ്യാസ പ്രകടനം നടത്തിയത്. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ...

യുവതിയുടെ മൃതദേഹത്തിനും രക്ഷയില്ല, സ്വർണാഭരണം കട്ടെടുത്ത് അറ്റന്റർ; സിസിടിവിയിൽ കുടുങ്ങി

വഹാനാപകടത്തിൽ മരിച്ച യുവതിയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച ആശുപത്രി അറ്റന്റർ സിസിടിവിയിൽ കുടുങ്ങി. ദൃശ്യങ്ങൾ വൈറലായതോടെ ഇയാൾക്കെതിരെ നെറ്റിസൺസ് നടപടി ആവശ്യപ്പെട്ടു. യുപിയിലെ ഹിരൺവാഡ ​ഗ്രാമത്തിലെ ...

Page 2 of 13 1 2 3 13