KeralaNews

പുലർന്നു പൊന്നിൻ‌ ചിങ്ങം

ചിങ്ങം ഒന്ന്. മലയാളികള്‍ക്ക് പുതുവര്‍ഷ ആരംഭം. കാര്‍ഷിക സമൃദ്ധിയാല്‍ കലവറകളും പത്തായങ്ങളും നിറഞ്ഞിരുന്ന പോയ കാലത്തിന്റെ  ഓർമ്മകൾ മാത്രമായിരിക്കണം ഇന്ന് മലയാളിക്ക് കൂട്ട്. എങ്കിലും പൂക്കളും പൂവിളികളുമായി പ്രകൃതിയും ഒരുങ്ങിക്കഴിഞ്ഞു, ഓണവുമായെത്തുന്ന ചിങ്ങപ്പുലരിയെ വരവേല്‍ക്കാന്‍.

അറയും പറയും നിറയുന്ന പൊന്നിന്‍ ചിങ്ങമാസം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പുത്തന്‍ പ്രതീക്ഷകളാണ് ചിങ്ങത്തിന്റെ നിറപ്പകിട്ട്. ഏത് നാട്ടില്‍ കഴിഞ്ഞാലും പ്രായമെത്ര പിന്നിട്ടാലും മലയാളിയുടെ മനസില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന വികാരമാണ് ചിങ്ങമാസവും പൊന്നൊണവുമെല്ലാം. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവും ഒക്കെയായി എത്തുന്ന ഓണക്കാലം തന്നെ ഇതില്‍ പ്രധാനം.

ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളമണ്ണിന് ചിങ്ങം ഏറെ പ്രിയങ്കരമാക്കുന്ന മറ്റൊരു സവിശേഷത കൂടിയുണ്ട്. മലയാള മാസാരംഭം കൂടിയാണ് ചിങ്ങം . പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വര്‍ണ പ്രതീക്ഷകളെ കൊയ്‌തെടുത്ത് കറ്റമെതിക്കുന്ന കൊയ്ത്തു കാലം കൂടിയാണ് ചിങ്ങം. കാര്‍ഷിക സമൃദ്ധിയ്ക്കായി മണ്ണിലിറങ്ങാന്‍ നാമോരോരുത്തരെയും ഓര്‍മപ്പെടുത്തുന്ന കര്‍ഷക ദിനവും ഇന്നു തന്നെ..

എല്ലാ മലയാളികള്‍ക്കും ജനം ടിവിയുടെ പുതുവത്സരാശംസകള്‍.

Shares 538
Close