ഭീം മൊബൈൽ ആപ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടുകൾ ലളിതമാക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു. ഡൽഹിയിൽ വച്ചു നടന്ന ഡിജി ധൻ മേളയിലാണ് പ്രധാനമന്ത്രി ഭീം എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷൻ രാജ്യത്തിനു സമർപ്പിച്ചത്.

വളരെ എളുപ്പത്തിൽ പണം മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കുന്നതിനും, സ്വീകരിക്കുന്നതിനും ഈ ആപ്ലിക്കേഷൻ സഹായകമാണ്.

ഭാരത് ഇന്റർഫേസ് ഫോർ മണി എന്നതാണ് ഭീം എന്നതിന്റെ പൂർണ്ണരൂപം. ആധാർ അടിസ്ഥാനമാക്കിയുളള മൊബൈൽ ആപ്പ് ആണിത്. ആൻഡ്രോയിഡ് ഫോണുകളിൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ സ്റ്റോറിൽ നിന്നും ഭീം ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

പ്ലാസ്റ്റിക് കാർഡുകളുടെ ഉപയോഗവും, അതുവഴി ഉപഭോക്താക്കൾക്കു നഷ്ടമാകുന്ന സർവ്വീസ് ചാർജ്ജും ഒഴിവാക്കാൻ പുതിയ ആപ്പ് സഹായകമാണ്.

Close