ന്യൂഡൽഹി:കൊടും കുറ്റവാളിയും,ഗുണ്ടാതലവനുമായ സോനു ദരിയാപുരിനെ ഡൽഹി പോലീസ് സംഘം അറസ്റ്റ് ചെയ്തു.ഏറെ നേരത്തെ പോരാട്ടത്തിനു ശേഷമാണ് സോനുവിനെ പിടികൂടാനായത്.രണ്ട് കൈത്തോക്കുകളും ഇയാളിൽ നിന്നും പിടിച്ചെടുത്തു.
നിരവധി ക്രിമിനൽ കേസുകളിലും,സ്വന്തം ഗാംഗിലെ അംഗത്തിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് ഇയാൾ.2006ൽ പോലീസ് പിടികൂടിയിരുന്നെങ്കിലും കോടതിയിൽ നിന്നും ജാമ്യം നേടിയ സോനു പിന്നീട് ഒളിവിൽ പോകുകയായിരുന്നു.