തൃശൂർ : സുരേഷ് ഗോപിക്കായി മാപ്പിള പാട്ടിന്റെ ഈണത്തിൽ ഗാനമെഴുതിയ പതിനൊന്നുകാരി സുൽഫത്ത് ശ്രദ്ധേയയാകുന്നു . തൃശൂരിൽ സുരേഷ് ഗോപി സാർ ജയിക്കണമെന്നും , ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാനാകുമെന്നും സുൽഫത്ത് പറയുന്നു. തൃശൂർ സ്വദേശിനി ഷിജിതയ്ക്കൊപ്പമാണ് മകൾ സുൽഫത്തും സുരേഷ് ഗോപിയ്ക്കായി പാട്ടുകൾ എഴുതിയത്
നാലു പാട്ടുകളാണ് സുൽഫത്ത് ഇത്തരത്തിൽ എഴുതിയത് . നാലും ഒന്നിനൊന്ന് ആവേശം തുളുമ്പുന്നവ . സുരേഷ് ഗോപിയുടെ പ്രചാരണത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹമാണ് പാട്ടെഴുത്തിന് പിന്നിൽ . മോദിജിയെ പോലെ ജനങ്ങൾക്ക് നല്ല കാര്യങ്ങൾ മാത്രമാണ് സുരേഷ് ഗോപി ചെയ്യുന്നതെന്നും സുൽഫത്ത് പറയുന്നു.
സുരേഷ് ഗോപിയോടുള്ള ഇഷ്ടം ഇപ്പോൾ ബിജെപിയോടുമുണ്ട്. ജയിച്ചാലും , തോറ്റാലും പെൺകുട്ടികളോടുമുള്ള സ്നേഹം അദ്ദേഹത്തിന് എന്നുമുണ്ടാകുമെന്നും സുൽഫത്ത് പറയുന്നു.സുരേഷ് ഗോപിയോടും , മോദിയോടുമുള്ള സ്നേഹമാണ് കമ്യൂണിസ്റ്റ് കുടുംബമായിരുന്ന ഇവരെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.