ന്യൂഡൽഹി : ഐഎസ് ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഫാദർ ടോം ഉഴുന്നാലിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി .തന്റെ മോചനം സാധ്യമാക്കാന്‍ മുന്‍കൈയെടുത്ത ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള നന്ദിയും കടപ്പാടും ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്രമന്ത്രിമാരായ അൽഫോൺസ് കണ്ണന്താനം , വികെ സിംഗ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു