സുരേഷ് ഗോപിയുടെ 257-മത് ചിത്രം വരാഹത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഫെഫ്കയുടെ ജനറൽ ബോഡി യോഗത്തിലാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. സനൽ വി ദേവനാണ് സംവിധായകൻ. മാവെറിക് മൂവിസും സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ, നവ്യാ നായർ, പ്രാച്ചി തെഹ്ലൻ എന്നിവരാണ് മറ്റു പ്രമുഖതാരങ്ങൾ. മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം.
ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് വരാഹം. സുരേഷ് ഗോപി ഇതുവരെ ചെയ്തതിൽ നിന്ന് വളരെ വ്യത്യസ്തമായ വേഷത്തിലാണ് വരാഹത്തിൽ എത്തുന്നത്. ഇക്കാര്യം സംവിധായകൻ സനൽ വി ദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവരാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു സി കുമാർ ആണ്. അജയ് ഡേവിഡ് കാച്ചപ്പിളളിയാണ് ഛായാഗ്രാഹകൻ.