ക്ലബ് ഫുട്ബോള്‍ ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്

അബുദാബി :ക്ലബ് ഫുട്ബോള്‍ ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്.ഫൈനലില്‍ ഗ്രെമിയോയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ തകര്‍ത്തത്.

ക്രിസ്റ്റിയാനൊ റൊണാള്‍ഡോ 53-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് റയലിന്റെ ജയം.ചാമ്പ്യന്‍ഷിപ് ചരിത്രത്തില്‍ ഇതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഏഴാം ഗോളുമായി റെക്കോര്‍ഡിട്ടിരിക്കുകയാണ്.

2017 ലെ റയലിന്റെ അഞ്ചാമത്തെ കിരീടമാണിത്.ക്ലബ് ലോകകപ്പ് ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ക്ലബെന്ന ബഹുമതിയും ഇതോടെ സ്പാനിഷ് സംഘത്തിന് സ്വന്തമായി.

ഇതിന് മുമ്പ് ലാ ലിഗ,ചാംപ്യന്‍സ് ലീഗ്,യുവേഫ-സ്പാനിഷ് സൂപ്പര്‍ കപ്പുകള്‍ എന്നിവയില്‍ റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു.

Shares 177
Close