കണ്ണൂര്‍ : പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ ജനുവരിയോടെ പരീക്ഷണപ്പറക്കല്‍ നടത്തും. 95 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായ സാഹചര്യത്തിലാണ് പരീക്ഷണപ്പറക്കലിന് കളമൊരുങ്ങുന്നത്.
കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതോടെയാണ് പരീക്ഷണപ്പറക്കൽ നടത്താൻ തീരുമാനിച്ചത്. ഇതിനായി നാവിഗേഷന്‍ സംബന്ധിച്ച പരിശോധനകള്‍ക്കായുള്ള വിഭാഗം വിമാനത്താവളത്തില്‍ പരിശോധന തുടരുകയാണ്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടേയും ഡിജിസിഎയുടേയും അനുമതി ലഭിച്ചാൽ ഉടൻ തന്നെ വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിക്കാമെന്നാണ് പ്രതീക്ഷ. വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഉത്തരമലബാറിന്റെ വികസനത്തില്‍ വലിയ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.
കൂടാതെ അഞ്ചാംഘട്ട വികസനത്തിനായി 4000 മീറ്റര്‍ റണ്‍വേയുടെ സര്‍വ്വേയും ആരംഭിച്ചുകഴിഞ്ഞു. അതേസമയം വിമാനത്താവളത്തില്‍ ജോലികള്‍ക്ക് തടസ്സം വന്നുചേരുന്നതിനാല്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.