ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായി തിരിച്ചടിച്ച് രാജ് നാഥ് സിംഗ്.വര്‍ഗീയതയുടേയും നക്സലിസത്തിന്റെയും നേട്ടം കൊയ്തത് കോണ്‍ഗ്രസാണെന്നും ബിജെപി അത് അണയ്ക്കാനാണ് ശ്രമിക്കുന്നതെന്നും രാജ് നാഥ് സിംഗ് പറഞ്ഞു
തീ കൊളുത്തി ആരെങ്കിലും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് ആണ്.കോണ്‍ഗ്രസ് കൊളുത്തിയ തീ അണയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലുരുവില്‍ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും രാജ് നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത് നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.