വാഷിംഗ്ടണ്‍ : യുഎസിലെ വാഷിംഗ്ടണില്‍ ആംട്രാക് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 6 പേര് മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പലരുടേയും നില ഗുരുതരമാണ്.സീറ്റിലില്‍ നിന്ന് പോര്ട്ട്ലന്ഡിലേക്കുളള ഉദ്ഘാടന യാത്രയിലാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്.
പിയേഴ്സ് കൗണ്ടിയിലെ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് പാളം തെറ്റി ബോഗികള്‍ താഴേക്ക് പതിക്കുകയായിരുന്നു
പരിക്കേറ്റ എഴുപതോളം യാത്രക്കാരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.