കുറ്റിപ്പുറത്ത് കണ്ടെത്തിയ കുഴിബോംബും വെടിയുണ്ടകളും പുല്‍ഗാവ് ആയുധപ്പുരയിലേത്

മലപ്പുറം: കുറ്റിപ്പുറത്ത് പാലത്തിന് ചുവട്ടില്‍ നിന്നും കണ്ടെത്തിയ 440 വെടിയുണ്ടകളും ഉഗ്രപ്രഹരശേഷിയുളള ക്ലോമാര്‍ മൈനുകളും മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക വെടിക്കോപ്പ് നിര്‍മ്മാണശാലയില്‍ നിന്നുളളതാണെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സ്ഥരിരീകരിച്ചു

പുല്‍ഗാമിലെ സൈനിക വെടിക്കോപ്പ് നിര്‍മ്മാണശാലയില്‍ നിന്ന് രാജ്യത്തെ ഏതെങ്കിലും സൈനികത്താവളത്തിലേക്ക് കൊണ്ടുപോയ വെടിക്കോപ്പുകളാകാം ഇതെന്നാണ് സംശയം.

നൂറുകണക്കിന് ലോഹഉണ്ടകള്‍ അടങ്ങിയതാണ് ഇവയോരോന്നും.പൊട്ടിത്തെറിക്കുമ്പോള്‍ മനുഷ്യരുടെമേല്‍ ഇവ തറഞ്ഞുകയറും.യുദ്ധകാലങ്ങളില്‍ ശത്രുക്കളില്‍ പ്രയോഗിക്കാന്‍ മാത്രമാണ് ഇത്തരത്തിലുളളവ.സമാധാനകാലത്ത് രാജ്യത്തിനകത്ത് കണ്ടെത്തിയത് ഗുരുതരമായ സംഭവമാണെന്ന നിഗമനത്തിലാണ് അധികൃതര്‍.

സംഭവത്തെക്കുറിച്ച് മിലിറ്ററി ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.വര്‍ഷങ്ങള്‍ക്കുമുമ്പ് ആയുധക്കൊളളക്കാരോ തീവ്രവാദ വിഭാഗങ്ങളോ തട്ടിയെടുത്തതാവാം ഇവയെന്നാണ് പ്രാഥമിക നിഗമനം

Post Your Comments

Close