കണ്ണൂരില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിക്ക് നേരെ സിപിഎം അക്രമം

കണ്ണൂര്‍: തലശ്ശേരിക്ക് സമീപം മാക്കുനിയില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിക്ക് നേരെ സിപിഎം അക്രമം.പന്ന്യന്നൂര്‍ മണ്ഡലം സെക്രട്ടറി സരീഷ് കുമാറിനെയാണ് സി പി എം പ്രവര്‍ത്തകര്‍ അക്രമിച്ചത്.

ഇരുകാലുകള്‍ക്കും ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. രാത്രി 9 മണിക്ക് മാക്കുനി യില്‍ വെച്ചാണ് അക്രമം നടന്നത്.

ഗുരുതരമായി പരിക്കേറ്റ സരീഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയി.

Shares 465

Post Your Comments

Close