സുപ്രീം കോടതി പ്രതിസന്ധി:ഫുള്‍കോര്‍ട്ട് ചേരണമെന്ന് ബാര്‍കൗണ്‍സില്‍

ന്യുഡല്‍ഹി:സുപ്രീംകോടതി വിഷയം പരിഹരിക്കാന്‍ ഫുള്‍കോര്‍ട്ട് ചേരണമെന്ന് ബാര്‍കൗണ്‍സില്‍.സുപ്രീംകോടതിയുടെ മുന്നിലെത്തുന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ ഒന്നു മുതല്‍ അഞ്ചു വരെയുളള കോടതികള്‍ പരിഗണിക്കണം.ഇതുമായി ബന്ധപ്പെട്ട് നിയമം നിര്‍മിക്കണമെന്നും ബാര്‍കൗണ്‍സില്‍ പ്രസിഡന്റ് വികാസ് സിംഗ് പറഞ്ഞു.

സംഭവത്തെ രാഷ്ട്രീയ വത്കരിക്കരുതെന്നും ബാര്‍ കൗണ്‍സില്‍ പറഞ്ഞു.പ്രശ്‌നപരിഹാരത്തിനായി ഏഴംഗ സമിതിയെ ബാര്‍കൗണ്‍സില്‍ ചുമതലപ്പെടുത്തി.സുപ്രീംകോടതി ജഡ്ജിമാരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും.

വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാര്‍ ഒഴികെയുളള  23 ജഡ്ജിമാരുമായാണ്  ആദ്യ ഘട്ടത്തില്‍ കൂടിക്കാഴ്ച നടത്തുന്നത്.ഇതിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരെ കാണും.പിന്നീട് ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു.

Shares 325

Post Your Comments

Close