എറണാകുളം: മലയാറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മലയാറ്റൂർ സ്വദേശിയും 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ മിഥുൻ ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ മിഥുൻ കയത്തിൽപ്പെടുകയായിരുന്നു.
കൂട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി അഗ്നിശമന സേനയെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ മിഥുനെ കണ്ടെത്തുകയായിരുന്നു. വിദ്യാർത്ഥിയെ ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാറ്റൂർ സെന്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥിയാണ് മിഥുൻ.