കൊട്ടിയം: പതിനാലുകാരനായ ജിത്തുവിന്റെ കൊലപാതക കേസിലെ പ്രതി അമ്മ ജയമോളെ പരവൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി .
ഇന്ന് ഉച്ചയോടെയാണ് കോടതിയില്‍ ജയമോളെ ഹാജരാക്കിയത്. കോടതിക്കുള്ളില്‍ ജയമോള്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷമാണ് കോടതി കേസ് പരിഗണിച്ചത്.ജിത്തു ജോബിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് ജയമോള്‍ കോടതിയില്‍ പറഞ്ഞു.
പോലീസ് മര്‍ദ്ദിച്ചെന്നും എന്നാല്‍ പരാതിയില്ലെന്നും കോടതില്‍ ജയമോള്‍ അറിയിച്ചു.
അതേസമയം, വസ്തുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.പിതാവിന്റെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ജിത്തു എന്തോ പറഞ്ഞപ്പോള്‍ പ്രകോപിതയായിട്ടാണ് കൊലപാതകം നടത്തിയതെന്ന് ജയ മൊഴി നല്‍കിയിരുന്നു.
സംഭവത്തില്‍ ജിത്തുവിന്റെ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യുമെന്ന് പോലീസ് കമ്മീഷണര്‍ ഡോ.എസ് ശ്രീനിവാസ് പറഞ്ഞു.